പെരിന്തൽമണ്ണയിൽ വയോധികർക്ക് കട്ടിലുകൾ വിതരണം ചെയ്തു

Share to

Perinthalmanna Radio
Date: 19-04-2023

പെരിന്തൽമണ്ണ: നഗരസഭയുടെ 2022-23 വാർഷിക പദ്ധതിയുടെ ഭാഗമായി എസ്.സി വിഭാഗം വയോജനങ്ങൾക്ക് കട്ടിലുകൾ വിതരണം ചെയ്തു. 4.2 ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്. നഗരസഭാ ഓഫിസ് പരിസരത്തു നടന്ന ചടങ്ങിൽ വിവിധ വാർഡുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 100 പേർക്കാണ് കട്ടിലുകൾ നൽകിയത്. നഗരസഭാധ്യക്ഷൻ പി.ഷാജി ഉദ്ഘാടനം ചെയ്തു. സ്ഥിര സമിതി അധ്യക്ഷ അമ്പിളി മനോജ് ആധ്യക്ഷ്യം വഹിച്ചു. സ്ഥിര സമിതി അധ്യക്ഷൻ മുണ്ടുമ്മൽ ഹനീഫ, സെക്രട്ടറി ജി.മിത്രൻ, കൗൺസിലർ ഷെർലിജ എന്നിവർ പ്രസംഗിച്ചു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/E2dEC1CYZr68WrVmzEEgSL
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *