
Perinthalmanna Radio
Date: 23-04-2023
പെരിന്തൽമണ്ണ: ജില്ലാ ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പെരിന്തൽമണ്ണ സി.എച്ച്. സെന്റർ പെരുന്നാൾദിനത്തിൽ ഭക്ഷണം വിതരണംചെയ്തു. പെരുന്നാൾ ആഘോഷിച്ചും റംസാൻകാലത്ത് നൽകിവന്ന സൗജന്യ നോമ്പുതുറ ഭക്ഷണവിതരണത്തിന് സമാപനംകുറിച്ചുമാണ് ഭക്ഷണം വിതരണംചെയ്തത്. ലെഫ്. ജനറൽ ജി.എം. നായർ ഉദ്ഘാടനംചെയ്തു.
ഫാ. ജോബിൻ പുളിമൂട്ടിൽ, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. സി. ബിന്ദു എന്നിവർ വിശിഷ്ടാതിഥികളായി. സി.എച്ച്. സെന്റർ വൈസ് പ്രസിഡന്റ് എം.എസ്. അലവി അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി എ.കെ. മുസ്തഫ, മറ്റ് ഭാരവാഹികളായ എ.കെ. നാസർ, എസ്. അബ്ദുസലാം, കുറ്റീരി മാനുപ്പ, പെരിന്തൽമണ്ണ മണ്ഡലം ജിദ്ദ കെ.എം.സി.സി. ഭാരവാഹി ഹുസൈൻ കരിങ്കര, റഷീദ് കിഴിശ്ശേരി, മുസ്‌ലിം ലീഗിന്റെയും പോഷകസംഘടനകളുടെയും ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/E2dEC1CYZr68WrVmzEEgSL
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
