
Perinthalmanna Radio
Date: 15-05-2023
പെരിന്തൽമണ്ണ: പൊതു വിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷ കേരളയും നേതൃത്വം നൽകുന്ന ചതുർദിന അധ്യാപക സംഗമത്തിന്റെ ആദ്യ സ്പെല്ലിന് തുടക്കം കുറിച്ചു. പെരിന്തൽമണ്ണ, മേലാറ്റൂർ സബ് ജില്ലകളിലെ മൂന്നു സെൻ്ററുകളിലായി മെയ് 15 മുതൽ 24 വരെയുള്ള ദിവസങ്ങളിലായാണ് പരിശീലനം നടക്കുന്നത്. ബി ആർ സി തല പരിശീലനത്തിൻ്റെ ഉദ്ഘാടനം പെരിന്തൽമണ്ണ ഗവ.മോഡൽ ഹയർസെക്കന്ററി സ്കൂളിൽ പെരിന്തൽമണ്ണ മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ എ. നസീറ ടീച്ചർ നിർവഹിച്ചു. പെരിന്തൽമണ്ണ ബി പി സി വി.എൻ ജയൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ലസ്റ്റർ കോർഡിനേറ്റർ ടി.പി അനിൽ സ്വാഗതം പറഞ്ഞു. ബി.ആർ.സി ട്രെയിനർമാരായ സി.ടി ശ്രീജ, എം.പി സുനിൽ കുമാർ ആർ.പി മാരായ ബിമൽ, റഷീദ് എന്നിവർ സംസാരിച്ചു.
മേലാറ്റൂർ ആർ.എം.ഹയർ സെക്കന്ററി സ്കൂൾ സെന്ററിൽ മേലാറ്റൂർ മുൻ പഞ്ചായത്ത് പ്രസിഡണ്ടും ആർ.എം.ഹയർസെക്കന്ററി സ്കൂൾ മാനേജറുമായ മേലാറ്റൂർ പത്മനാഭൻ ഉദ്ഘാടനം ചെയ്തു.
മേലാറ്റൂർ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പി. സക്കീർ ഹുസൈൻ അധ്യക്ഷത വഹിച്ചു. ആർ.എം.എച്ച്.എസ്.എസ്
പ്രിൻസിപ്പാൾ വി.വി വിനോദ്, പ്രധാനാധ്യാപകൻ കെ. സുഗുണ പ്രകാശ്,
ക്ലസ്റ്റർ കോ-ഓർഡിനേറ്റർ കെ.അബ്ദുൽ കരീം, എം.റീഷ്മ, ആർ.പിമാരായ കെ. പത്മരാജൻ, പി. പ്രസാദ് എന്നിവർ സംസാരിച്ചു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/D0DhxRdTjOQ5CuMBUmEPjg
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
