
Perinthalmanna Radio
Date: 24-06-2023
പെരിന്തൽമണ്ണ: ജില്ലാ ആശുപത്രിയിലെ രോഗികളുടെ സുരക്ഷ ഉറപ്പാക്കുക, എച്ച്.എം.സി. യോഗങ്ങൾ കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഡി.വൈ.എഫ്.ഐ. ബ്ലോക്ക് കമ്മിറ്റി ജില്ലാ ആശുപത്രിയിലേക്ക് മാർച്ച് നടത്തി. രക്ത ബാങ്കിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുക, പദ്ധതികളിലെ അഴിമതി അന്വേഷിക്കുക, സ്വജനപക്ഷപാതം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. സി.പി.എം. ഏരിയാ സെക്രട്ടറി ഇ. രാജേഷ് ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ. ബ്ലോക്ക് പ്രസിഡന്റ് എം. ഷാഹിദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം കെ.പി. അനീഷ്, ബ്ലോക്ക് സെക്രട്ടറി ഇ. ഷിജിൽ, കെ.ടി. ജിജീഷ്, സ്വരൂപ് തുടങ്ങിയവർ പ്രസംഗിച്ചു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
