
Perinthalmanna Radio
Date: 05-07-2023
അങ്ങാടിപ്പുറം: ഗ്രാമ പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന വലമ്പൂർ മിനി സ്റ്റേഡിയത്തിന്റെ പ്രവൃത്തി പഞ്ചായത്ത് പ്രസിഡന്റ് സഈദ ടീച്ചർ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷബീർ കറുമുക്കിൽ, മെമ്പർമാരായ ബഷീർ തൂമ്പലക്കാടൻ, വി പി ഖദീജ അസീസ്,മുൻ പഞ്ചായത്ത് അംഗം പി കെ സുബ്രമണ്യൻ, കെ. വി സുബൈർ, റഫീഖ് വലമ്പൂർ, ശിഹാബ്, ചെറിയ മുത്ത്, ജബ്ബാർ, നിസാർ, ഫൈസൽ, തുടങ്ങിയവർ സംബന്ധിച്ചു. 8 ലക്ഷം രൂപ വകയിരുത്തിയാണ് പ്രൊജക്റ്റ് നടപ്പാക്കുന്നത്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
