Perinthalmanna Radio
Date: 29-08-2023
പെരിന്തൽമണ്ണ : ജില്ലാ ആശുപത്രിയിലെ കാൻസർ രോഗ വിഭാഗത്തിൽ തിരൂർ ജില്ലാ ആശുപത്രിയിൽ നിന്ന് ഓങ്കോളജിസ്റ്റിനെ ജോലി ക്രമീകരണ വ്യവസ്ഥയിൽ നിർമിച്ചു. ഡോ. ഹംസ പാലക്കലിനെയാണ് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. ആർ.ണുക അധിക ചുമതല നൽകി നിയമിച്ചത്. ഇദ്ദേഹം ആഴ്ചയിൽ 2 ദിവസം പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ ഉണ്ടാകും. മാസത്തിൽ 175 ഓളം കീമോ തെറാപ്പിയും ദൈനംദിനം ഇരുനൂറോളം രോഗികൾക്ക് മറ്റു ചികിത്സകളും ഇവിടെ നൽകി വന്നിരുന്നതാണ്. നിലവിൽ ഉണ്ടായിരുന്ന ജൂനിയർ കൺസൽറ്റന്റ് അവധിയിലാണ്.
നിലവിൽ കീമോ തെറപ്പിയും മറ്റ് ചികിത്സകളും ലഭിച്ചിരുന്ന പാവപ്പെട്ട രോഗികൾ ചികിത്സ തുടരാനാകാതെ പ്രയാസത്തിലാണ്. അവധിയിലുള്ള റേഡിയോ തെറപ്പിസ്റ്റ് തിരിച്ചെത്തുന്നത് വരെ മറ്റൊരു ഓങ്കോളജി ഡോക്ടറെ നിയമിക്കുകയോ മറ്റു ക്രമീകരണങ്ങൾ നടത്തുകയോ ചെയ്യുണമെന്നും പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് ജില്ലാ ആശുപത്രി എച്ച്എംസി അംഗം മാനുപ്പ് കുറ്റിരിയുടെ നേതൃത്വത്തിൽ ഡിഎംഒ ഉൾപ്പെടെയുള്ളവർക്ക് കഴിഞ്ഞ ദിവസം നിവേദനം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/B8bFzD8KOmd4Ats7h5bOJu
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ