മേലാറ്റൂർ – പുലാമന്തോൾ റോഡ്; മൂന്നു വർഷം കൊണ്ട് തീർത്തത് 52 ശതമാനം

Share to

Perinthalmanna Radio
Date: 01-09-2023

പെരിന്തൽമണ്ണ: കരാർ കാലാവധി കഴിഞ്ഞിട്ടും പാതി വഴിയിൽ കിടക്കുന്ന സംസ്ഥാന പാതയിൽ മേലാറ്റൂർ മുതൽ പുലാമന്തോൾ വരെ 30 കി.മീ ഭാഗം പൂർത്തിയാക്കാൻ കരാർ കമ്പനിക്ക് സമയം നീട്ടി നൽകിയത് വിശദീകരണമൊന്നും തേടാതെയെന്ന് പരാതി. കമ്പനി ആവശ്യ പെടുകയും ആഗസ്റ്റ് 21ന് സർക്കാർ നീട്ടി നൽകുകയുമായിരുന്നു. പണി പൂർത്തി ആക്കിയില്ലെങ്കിൽ ചെയ്യേണ്ട നടപടികളിലേക്ക് ഒന്നും കടന്നില്ല. പൂർത്തിയാക്കാത്തതിന് എതിരെ നാട്ടുകാർ പ്രതിഷേധത്തിലാണ്. 2020 സെപ്റ്റംബറിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത പ്രവർത്തി 2022 മാർച്ചിലണ് പൂർത്തിയാവേണ്ടത്. എന്നാൽ ഇപ്പോഴും 52 ശതമാനത്തിൽ കിടക്കുന്നതിന് പുറമെ 2023 ഡിസംബർ 31വരെ കരാർ കാലാവധി മരാമത്ത് വകുപ്പ് നീട്ടി നൽകുകയും ചെയ്തു. മൂന്നോ നാലോ തവണ ഇത്തരത്തിൽ കാലാവധി നീട്ടി നൽകിയിട്ടുണ്ട്. 140 കോടി എസ്റ്റിമേറ്റിട്ട പ്രവൃത്തി സമയ ബന്ധിതമായി പൂർത്തിയാക്കി കരാർ കമ്പനിക്ക് പണം നൽകുന്നതിനേക്കാൾ ആശ്വാസം പ്രവൃത്തി നീണ്ടു പോവുന്നതാണ് ന്ന് ബോധ്യമുള്ളത് പോലെയാണ് മരാമത്ത് വകുപ്പിന്റെ തീരുമാനം.

നിയമസഭയിൽ രണ്ടു തവണ സബ് മിഷൻ ഉന്നയിച്ച ഘട്ടങ്ങളിലെല്ലാം പ്രവൃത്തി പൂർത്തിയാക്കേണ്ട കാലാവധി മന്ത്രിയും മരാമത്ത് വകുപ്പും പ്രഖ്യപിച്ച് കരാർ കമ്പനിയെ അറിയിച്ചതുമാണ്. ഇതെല്ലാമിരിക്കെ ഒരാഴ്ച മുമ്പ് തിരുവനന്തപുരത്ത് നടത്ത യോഗത്തിൽ കമ്പനിയുടെ അപേക്ഷ മറിച്ചൊരു ചോദ്യമില്ലാതെ അംഗീകരിച്ച് ഡിസംബർ 31 വരെയാക്കി. 140 കോടി എസ്റ്റിമേറ്റിട്ട പ്രവൃത്തിയുടെ 48 ശതമാനം സെപ്റ്റംബർ മുതൽ നാലു മാസം കൊണ്ട് തീർക്കണം എന്നാണ് കാലാവധി നീട്ടിയപ്പോഴുള്ള ധാരണ. ഇത്തരത്തിൽ പലവട്ടം മുന്നറിയിപ്പ് നൽകിയതാണ്. മൂന്നു വർഷമായിട്ടും 52 ശതമാനം മാത്രമേ പൂർത്തിയാക്കിയിട്ടുള്ളൂ. ഇനി പണി നടക്കണമെങ്കിൽ എടുത്ത പണിക്ക് പണം കിട്ടണമെന്ന് പറഞ്ഞാണ് പലപ്പോഴും പണി വൈകിച്ചത്. സമരമല്ലാതെ ഇനി വഴിയില്ലെന്നാണ് നജീബ് കാന്തപുരം എം.എൽ.എ ഇപ്പോൾ പറയുന്നത്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/B8bFzD8KOmd4Ats7h5bOJu
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *