
Perinthalmanna Radio
Date: 01-11-2023
വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതക വില കൂടി. 19 കിലോ സിലിണ്ടറിന് 102 രൂപ വര്‍ധിച്ച് 1842 രൂപയാണ് പുതിയ വില. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ക്രൂഡ് ഓയില്‍ വിലയിലുണ്ടായ വര്‍ധവിനെ തുടര്‍ന്നാണ് എണ്ണ കമ്പനികള്‍ പാചക വാതക വില ഉയര്‍ത്തിയത്. 1740 രൂപയായിരുന്നു വാണിജ്യ സിലിണ്ടറിന്റെ പഴയ വില. വീട്ടാവശ്യത്തിന് ഉപയോഗിക്കുന്ന സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചിട്ടില്ല. 14.2 കിലോ സിലിണ്ടറിന്റെ വില 910 രൂപ തന്നെയാണ്. രണ്ട് മാസം മുന്‍പാണ് ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വില കേന്ദ്രസര്‍ക്കാര്‍ 200 രൂപ കുറച്ചത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Kg2gYKAQbPR4xhGJ117pqW
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
