പെരിന്തൽമണ്ണ- വളാഞ്ചേരി, പെരിന്തൽമണ്ണ- പട്ടാമ്പി റൂട്ടുകളിൽ ബസ് പണിമുടക്ക് ആരംഭിച്ചു

Share to

Perinthalmanna Radio
Date: 02-11-2023

പെരിന്തൽമണ്ണ: റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പെരിന്തൽമണ്ണ- വളാഞ്ചേരി, പെരിന്തൽമണ്ണ – പട്ടാമ്പി റൂട്ടുകളിൽ സ്വകാര്യ ബസുകളുടെ സൂചനാ പണിമുടക്ക് ആരംഭിച്ചു. പെരിന്തൽമണ്ണ ബസുടമ സംഘത്തിന്റെയും പെരിന്തൽമണ്ണ ബസ് തൊഴിലാളി യൂണിയന്റെയും നേതൃത്വത്തിലാണ് പണിമുടക്ക്. റോഡുകളുടെ ശോച്യാവസ്ഥ പരിഹരിച്ച് ഉടൻ ഗതാഗത യോഗ്യമാക്കണം എന്നാണ് ആവശ്യം. റോഡുകളുടെ ശോച്യാവസ്ഥ പലതവണ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും പരിഹാരമുണ്ടാകാത്ത സാഹചര്യത്തിലാണ് പണിമുടക്കെന്ന് ബന്ധപ്പെട്ടവർപറഞ്ഞു. നിലവിൽ കെഎസ്ആർടിസി ബസ് സർവീസുകൾ ഇല്ലാത്ത പെരിന്തൽമണ്ണ- വളാഞ്ചേരി റൂട്ടിൽ ബസ് സമരം ജനത്തിന് ദുരിതമാണ്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Kg2gYKAQbPR4xhGJ117pqW
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *