മലപ്പുറം ജില്ലയിൽ ആകെ 18,554 തെരുവുനായ്ക്കൾ; വാക്സീൻ നൽകിയത് 2826 നായ്ക്കൾക്ക്

Share to

Perinthalmanna Radio
Date: 02-11-2023

മലപ്പുറം : ജില്ലയിൽ തെരുവുനായ്ക്കളുടെ പേവിഷ പ്രതിരോധ കുത്തിവയ്പ് പദ്ധതി നടപ്പാക്കിയത് 29 തദ്ദേശ സ്ഥാപനങ്ങളിൽ മാത്രം. 24 പഞ്ചായത്തുകളിലും 5 നഗരസഭകളിലുമാണ് കുത്തിവയ്പ് നടത്തുകയോ തുടരുകയോ ചെയ്യുന്നത്. സെപ്റ്റംബർ ഒന്ന് മുതൽ ഒക്ടോബർ 15 വരെയായിരുന്നു തെരുവു നായ്ക്കൾ, വളർത്തു നായ്ക്കൾ, പൂച്ചകൾ എന്നിവയ്ക്കായി പ്രതിരോധ കുത്തിവയ്പ് ക്യാംപെയ്ൻ പ്രഖ്യാപിച്ചത്. എന്നാൽ 106 തദ്ദേശ സ്ഥാപനങ്ങളുള്ള ജില്ലയിൽ ഭൂരിഭാഗം മൃഗങ്ങളെയും കുത്തിവയ്പ്പിനു വിധേയമാക്കാനായിട്ടില്ല.

2019–20ലെ സെൻസസ് പ്രകാരം ജില്ലയിൽ 18,554 തെരുവു നായ്ക്കളും 18,277 വളർത്തു നായ്ക്കളും 13,877 വളർത്തു പൂച്ചകളും ഉണ്ടെന്നാണു മൃഗസംരക്ഷണ വകുപ്പിന്റെ കണക്ക്.  ഇതിൽ 2826 തെരുവു നായ്ക്കൾക്കും 2874 വളർത്തു നായ്ക്കൾക്കും മാത്രമാണ് വാക്സീൻ നൽകിയത്. 1841 പൂച്ചകൾക്കും വാക്സിനെടുത്തു. അതേ സമയം ക്യാംപെയ്ൻ കാലാവധി അവസാനിച്ചെങ്കിലും ചില തദ്ദേശ സ്ഥാപനങ്ങളിൽ കുത്തിവയ്പ് തുടരുന്നുണ്ട്.

22 തദ്ദേശ സ്ഥാപനങ്ങൾ വാർഷിക പദ്ധതി ഭേദഗതിയിൽ കുത്തി വയ്പ്പിനുള്ള തുക നീക്കിവയ്ക്കുമെന്നു മൃഗസംരക്ഷണ വകുപ്പിനെ അറിയിച്ചിട്ടുണ്ട്.  പ്രതിരോധ കുത്തി വയ്പ്പിനുള്ള ഫണ്ട് അതതു തദ്ദേശ സ്ഥാപനങ്ങളാണ് വഹിക്കേണ്ടത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Kg2gYKAQbPR4xhGJ117pqW
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *