ഇനി മുതല്‍  മാസത്തിലെ ആദ്യ പ്രവൃത്തിദിനം റേഷൻ കടകൾക്ക് അവധി

Share to

Perinthalmanna Radio
Date: 03-11-2023

അടുത്ത മാസം മുതൽ റേഷൻ കടകൾക്ക് മാസത്തിലെ ആദ്യ പ്രവൃത്തിദിനം അവധിയായിരിക്കുമെന്നു മന്ത്രി ജി.ആർ.അനിൽ അറിയിച്ചു. റേഷൻ വ്യാപാരി സംഘടനകളുടെ ആവശ്യം പരിഗണിച്ചാണിത്.‌ നിലവിൽ ഞായറാഴ്ചയും പൊതുഅവധി ദിവസങ്ങളിലുമാണ് റേഷൻ കടകൾക്ക് ഒഴിവുള്ളത്. 

ഒരു മാസത്തെ റേഷൻ വിതരണം അവസാനിച്ച് അടുത്ത മാസത്തെ വിതരണം ആരംഭിക്കുംമുൻപ് റേഷൻ വിഹിതം സംബന്ധിച്ച് ഇ–പോസ് സംവിധാനത്തിൽ ക്രമീകരണം വരുത്തേണ്ടതുണ്ട്. അതിനാൽ, നിലവിൽ മാസത്തെ ആദ്യ പ്രവൃത്തിദിനം വൈകിട്ടോടെയാണ് റേഷൻ വിതരണം ആരംഭിക്കുന്നത്. ഈ സാഹചര്യത്തിലാണ് ആ ദിവസം അവധി വേണമെന്നു വ്യാപാരികൾ ആവശ്യപ്പെട്ടത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Kg2gYKAQbPR4xhGJ117pqW
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *