
Perinthalmanna Radio
Date: 15-11-2023
പെരിന്തൽമണ്ണ: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഒന്നാംസമ്മാനം വീണ്ടും പെരിന്തൽമണ്ണയിൽ. സ്ത്രീശക്തി ഭാഗ്യക്കുറിയുടെ ചൊവ്വാഴ്ചത്തെ നറുക്കെടുപ്പിലാണ് 75 ലക്ഷം രൂപയുടെ ഒന്നാംസമ്മാനം ഇവിടെ എത്തിയത്. ഓഗസ്റ്റ് മൂന്നിന് കാരുണ്യപ്ലസ് ഭാഗ്യക്കുറിയുടെ 80 ലക്ഷം ഒന്നാംസമ്മാനം ലഭിച്ച ടിക്കറ്റ് വിറ്റ അതേ കടയിൽനിന്നാണ് ഈ ടിക്കറ്റും വിറ്റിട്ടിട്ടുള്ളത്.
പെരിന്തൽമണ്ണ പട്ടാമ്പി റോഡിൽ ‘അഞ്ജലി’ ലോട്ടറി ഏജൻസി നടത്തുന്ന വളാംകുളം സ്വദേശി ഉണ്ണിക്കൃഷ്ണനാണ് സമ്മാനടിക്കറ്റ് വിറ്റത്. സമ്മാനാർഹനെ കണ്ടെത്തിയിട്ടില്ല. ചൊവ്വാഴ്ച രാവിലെ പെരിന്തൽമണ്ണയിലെ തന്നെ ‘നന്ദനം’ ഭാഗ്യക്കുറി ഏജൻസിയിൽ നിന്ന് വാങ്ങിയ ടിക്കറ്റുകളിലൊന്നിനാണ് സമ്മാനം ലഭിച്ചത്. സമ്മാനവിവരം അറിഞ്ഞതോടെ കടയിലെത്തിയവർക്കെല്ലാം മധുരം വിതരണം ചെയ്ത് ഉണ്ണിക്കൃഷ്ണൻ സന്തോഷം പങ്കിട്ടു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EebnOh7UX6U4OzkN4Y860b
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
