
Perinthalmanna Radio
Date: 18-11-2023
പെരിന്തൽമണ്ണ : കേസ് അന്വേഷണവും പ്രവർത്തനവും വിലയിരുത്തി മികച്ച പൊലീസ് സ്റ്റേഷനായി തെരഞ്ഞെടുക്കപ്പെട്ട പെരിന്തൽമണ്ണ പൊലീസിനെ പൗരാവലിയുടെ സാന്നിധ്യത്തിൽ ആദരിച്ചു. പൊലീസ് സേനയിലെ കേരള പൊലീസ് അസോസിയേഷനും കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷനും ചേർന്നാണ് ഹെഡ്ക്വാർട്ടേഴ്സ് മുറ്റത്ത് ചടങ്ങ് ഒരുക്കിയത്. ജനാവലിയുടെ ഉപഹാരം നഗരസഭ ചെയർ മാൻ പി. ഷാജി കൈമാറി. ജില്ലാ പൊലീസ് മേധാവി സുജിത് ദാസ് മുഖ്യ പ്രഭാഷണം നടത്തി.
കേരള പൊലീസ് അസോസിയേഷൻ ജില്ല പ്രസിഡന്റ് സി.ആർ. ശരത് നാഥ് അധ്യക്ഷത വഹിച്ചു. നേരത്തേ പെരിന്തൽമണ്ണ ട്രാഫിക് ജങ്ഷനിൽ സ്റ്റുഡന്റ്സ് പൊലീസ് അംഗങ്ങൾ അടക്കം അണിനിരന്ന ഘോഷയാത്രയും നടത്തി. കെ.പി.ഒ.എയുടെ ഉപഹാരം ജില്ല സെക്രട്ടറി കെ.കെ. ബാലകൃഷ്ണനും കെ.പി.എയുടെ ഉപഹാരം ജില്ല സെക്രട്ടറി കെ. ഷി നീഷും കൈമാറി. ഉപഹാരങ്ങൾ പെരിന്തൽമണ്ണ എസ്.എച്ച്.ഒ എ. പ്രേംജിത്ത് ഏറ്റുവാങ്ങി. ഘോഷയാത്രക്ക് നഗരസഭ ചെയർമാൻ പി. ഷാജി അടക്കമുള്ളവർ നേതൃത്വം നൽകി. പൊലീസ് അസോസിയേഷൻ സംസ്ഥാന പ്രതിനിധികളായ പി.പി. മഹേഷ്, ജി. പി. അഭിജിത്ത്, ജില്ല ഗവ. പ്ലീഡർ അഡ്വ. ടോം കെ.തോമസ്, മുൻ എസ്.പി യു. അബ്ദുൽ കരീം, പുലാമന്തോൾ പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ, ആലിപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. അഫ്സൽ, എ.കെ.നാസർ, കെ. ബാബുരാജ്, ബാല സുബ്രഹ്മണ്യൻ, ആശുപത്രി മാനേജ്മെന്റ് അസോസിയേഷൻ പ്രതിനിധികളായ രാംദാസ്, കിംസ് അൽഷിഫ വൈസ് ചെയർമാൻ പി. ഉണ്ണീൻ, പെരിന്തൽമണ്ണ ജില്ല ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ് ഡോ. സി.ബിന്ദു, ഐ.എം.എ പ്രതിനിധി ഡോ. കെ.ബി. ജലീൽ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധി ഇഖ്ബാൽ, വ്യാപാരി സമിതി ജില്ല പ്രസിഡന്റ് കെ. സു ബ്രഹ്മണ്യൻ, കുറ്റീരി മാനുപ്പ, എം. റുബീന, സി.പി. മ നോജ്, തിരൂർ ഡിവൈ.എസ്.പി കെ.എം. ബിജു, കെ.ടി. സെയ്ത്, നിലമ്പൂർ ഡിവൈ.എസ്.പി സജു കെ. എബ്രഹാം, നിലമ്പൂർ എസ്.എച്ച് ഒ സുനിൽ പുളിക്കൽ തുടങ്ങിയവർ പങ്കെടുത്തു. കെ.പി.ഒ.എ ജില്ല സെക്രട്ടറി കെ.കെ. ബാലകൃഷ്ണൻ സ്വാഗതവും അലവി കണ്ണൻകുഴി നന്ദിയും പറഞ്ഞു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EebnOh7UX6U4OzkN4Y860b
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
