
Perinthalmanna Radio
Date: 18-11-2023
പെരിന്തൽമണ്ണ : പാതായ്ക്കര മനപ്പടിയിൽ വാടക ക്വാർട്ടേഴ്സിൽ തമിഴ് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന ഭർത്താവ് അറസ്റ്റിൽ. തമിഴ്നാട് കടലൂർ ജില്ലയിലെ കാട്ടുമണ്ണാർക്കോവിൽ സ്വദേശി ജയചന്ദ്രനെ (ചന്ദ്രു-36)യാണ് പെരിന്തൽമണ്ണ പോലീസിന്റെ പ്രത്യേക സംഘം കണ്ണൂരിൽനിന്ന് കസ്റ്റഡിയിലെടുത്തത്. ഈമാസം ഒൻപതിന് പുലർച്ചെ മൂന്നോടെയായിരുന്നു കേസിനാസ്പദമായ സംഭവം. ജയചന്ദ്രന്റെ ഭാര്യ വിനോദ(36)യ്ക്കാണ് കഴുത്തിനു പരിക്കേറ്റത്. ആശുപത്രിയിൽ ചികിത്സയിലുള്ള ഇവർ അപകടനില തരണംചെയ്തിട്ടുണ്ട്.
ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് ഇയാളെ കൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. രണ്ടു മാസത്തോളമായി ഇരുവരും പാതായ്ക്കരയിലെ വീട്ടിൽ താമസിച്ചു വരുകയായിരുന്നു.
ക്വാറി തൊഴിലാളിയായിരുന്ന പ്രതി നിരന്തരം വീട്ടിൽ ഭാര്യയുമായി പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നതായി പോലീസ് പറഞ്ഞു. സംഭവശേഷം മുറിയിൽനിന്ന് നിലവിളികേട്ട അയൽക്കാരാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്.
ഇരുവരും തമ്മിലുണ്ടായ വഴക്കിനെത്തുടർന്ന് പ്രതി മദ്യപിച്ചെത്തി ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിക്കുകയും അവശയായ യുവതിയെ ഉപേക്ഷിച്ച് വീടു പൂട്ടി രക്ഷപ്പെടുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു.
മുൻപ് കണ്ണൂരിലെ ക്വാറിയിൽ ജോലിചെയ്തിരുന്ന പരിചയം വെച്ചാണ് അവിടെയെത്തിയതെന്നാണ് വിവരം.
ഇവരുടെ മൂന്നുമക്കൾ തമിഴ്നാട്ടിൽ പ്രതിയുടെ വീട്ടിലാണ്. പ്രതിയെ കസ്റ്റഡിയിൽവാങ്ങി വിശദമായി ചോദ്യംചെയ്യുമെന്ന് പെരിന്തൽമണ്ണ ഇൻസ്പെക്ടർ എ. പ്രേംജിത്ത് അറിയിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EebnOh7UX6U4OzkN4Y860b
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
