
Perinthalmanna Radi
Date: 18-11-2023
ഡിസംബറിൽ ആറ് ദിവസം രാജ്യവ്യാപകമായി പണിമുടക്ക് നടത്തുമെന്ന് ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (എഇബിഇഎ) അറിയിച്ചു. ഡിസംബർ നാലുമുതൽ 11വരെയാണ് പണിമുടക്ക് സംഘടിപ്പിക്കുക. പൊതു-സ്വകാര്യ ബാങ്കുകളിൽ പണിമുടക്ക് നടത്തുമെന്നാണ് അറിയിച്ചത്. നാല് മുതൽ 11 വരെയുള്ള ദിവസങ്ങളിൽ ഓരോ ബാങ്കിലെയും തൊഴിലാളികൾ വ്യത്യസ്തമായാണ് പണിമുടക്ക് നടത്തുക.
നിലവിൽ ബാങ്കുകളിലെ ജീവനക്കാർക്ക് അധിക ജോലിഭാരമാണെന്നും മതിയായ നിയമനം നടത്തണമെന്നുമാണ് പ്രധാന ആവശ്യം. സ്ഥിരനിയമന തസ്തികകളിൽ പുറംകരാർ ജോലിക്കാരെ ഏർപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്നും തൊഴിലാളികൾ ആവശ്യപ്പെട്ടു. നേരത്തെ നവംബർ 13ന് മിന്നൽ പണിമുടക്ക് നിശ്ചയിച്ചിരുന്നെങ്കിലും പീന്നീട് മാറ്റിവെച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EebnOh7UX6U4OzkN4Y860b
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
