
Perinthalmanna Radio
Date: 21-11-2023
പെരിന്തൽമണ്ണ : നഗരസഭയിൽ ഉപഭോക്താക്കൾക്ക് സൗജന്യ കുടിവെള്ള കണക്ഷൻ നൽകുന്ന അമൃത് 2.0 പദ്ധതി തുടങ്ങുന്നു. 10.33 കോടി രൂപയാണ് ഇതിനു വകയിരുത്തിയിട്ടുള്ളത്.
18 കിലോമീറ്റർ പൈപ്പുകൾ ബലപ്പെടുത്തലും 10 കിലോമീറ്റർ പൈപ്പ് നീട്ടലും പദ്ധതിയുടെ ഭാഗമായി നടക്കും. 3000 ഗാർഹിക കണക്ഷനുകൾ നൽകാനാകും. നഗരസഭയിലെ ബി.പി.എൽ., എസ്.സി., വിധവ കുടുംബങ്ങൾക്കാണ് ആദ്യഘട്ടത്തിൽ കണക്ഷൻ ലഭ്യമാകുക.
ഗുണഭോക്താക്കൾക്ക് കൗൺസിലർമാരിൽനിന്നും നഗരസഭാ ഓഫീസ് മുഖാന്തരവും അപേക്ഷകൾ ലഭിക്കും. ഒന്നുമുതൽ 17 വരെയുള്ള വാർഡുകളിലെ അപേക്ഷ 27-നും 18 മുതൽ 34 വരെയുള്ള വാർഡുകളിലെ അപേക്ഷ 28-നും നഗരസഭയിൽ പ്രത്യേകം തയ്യാറാക്കിയ കൗണ്ടറിൽ നേരിട്ടെത്തി ഗുണഭോക്താക്കൾ നൽകണം. ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്, റേഷൻകാർഡ് പകർപ്പ്, ആധാർ കാർഡ് പകർപ്പ് എന്നിവ അപേക്ഷയ്ക്കൊപ്പം സമർപ്പിക്കണം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EebnOh7UX6U4OzkN4Y860b
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
