സഹപ്രവർത്തകന്റെ കുടുംബത്തെ സഹായിക്കാൻ സ്വകാര്യ ബസുകളുടെ കാരുണ്യ യാത്ര തുടങ്ങി

Share to

Perinthalmanna Radio
Date: 21-11-2023

പെരിന്തൽമണ്ണ: ബസിൽ നിന്ന് വീണു മരിച്ച  സഹ പ്രവർത്തകന്റെ കുടുംബത്തെ സഹായിക്കാൻ സ്വകാര്യ ബസുകളുടെ 3 ദിവസത്തെ കാരുണ്യ യാത്ര തുടങ്ങി. നാട്ടുകൽ 53 മണലുംപുറത്തെ തലയപ്പാടിയൻ ഫൈസൽ ബാബു(38) കഴിഞ്ഞ 14ന് രാവിലെ പെരിന്തൽമണ്ണ–പട്ടാമ്പി റോഡിൽ വച്ചാണ് ബസിൽ നിന്ന് താഴെ വീണത്.  ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 15 ന് പുലർച്ചെ മരിച്ചു. ബസു‌ടമകളും തൊഴിലാളികളും ചേർന്നാണ് സഹായ പദ്ധതി ഒരുക്കുന്നത്. 

ഫൈസൽ ബാബുവിന്റെ കുടുംബത്തിന് താങ്ങാവാൻ ഇന്നലെ 30 ബസുകളാണ് കാരുണ്യ യാത്ര നടത്തിയത്. ബസുകളിൽ ബക്കറ്റുമായാണ് കണ്ടക്‌ടർ യാത്രക്കാരുടെ മുന്നിലെത്തിയത്. അറിയാത്തവർക്കായി കാര്യം വിശദീകരിച്ചു.

 യാത്രക്കാർ മിക്കവരും ബസ് ജീവനക്കാരുടെ നല്ല മനസ്സിനെ അഭിനന്ദിച്ച് നന്മയുടെ ഭാഗമായി പണം നൽകി. ഇതിനു പുറമേ ബസ് സ്‌റ്റാൻഡുകളിലും ബസ് ജീവനക്കാർ ബക്കറ്റുമായി സഹായം തേടിയിറങ്ങി.  ഇനി. 23 നും 25 നുമായി 40 ബസുകൾ കൂടി കാരുണ്യവഴിയിൽ സർവീസ് നടത്തും. ഈ സർവീസുകളിൽ ലഭിക്കുന്ന തുകയും ബസ് ജീവനക്കാരുടെ ഓരോ ദിവസത്തെ കൂലിയും ചേർത്ത് കുടുംബത്തിന് കൈമാറും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EebnOh7UX6U4OzkN4Y860b
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *