
Sthree Shakthi Lottary worth of 75 lakhs is for person from Angadippuram.
Perinthalmanna Radio
Date: 22-11-2023
പെരിന്തൽമണ്ണ : കേരള ലോട്ടറിയുടെ സ്ത്രീശക്തി നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ ലഭിച്ചത് അങ്ങാടിപ്പുറം സ്വദേശിക്ക്. കഴിഞ്ഞ ചൊവ്വാഴ്ച നടത്തിയ നറുക്കെടുപ്പിൽ പെരിന്തൽമണ്ണ പട്ടാമ്പി റോഡിലെ അഞ്ജലി ലോട്ടറി ഏജൻസിയിൽ നിന്ന് വിറ്റ ടിക്കറ്റിനാണ് ഒന്നാംസമ്മാനം ലഭിച്ചിരുന്നത്. എന്നാൽ ടിക്കറ്റെടുത്തയാളെ കഴിഞ്ഞ ദിവസമാണ് തിരിച്ചറിഞ്ഞത്. ഒന്നാം സമ്മാനം ലഭിച്ച വിവരം ഇയാൾ അഞ്ജലി ലോട്ടറി ഏജൻസി ഉടമയെ അറിയിക്കുകയായിരുന്നു. സമ്മാനാർഹമായ ടിക്കറ്റ്, വിജയി കഴിഞ്ഞ ദിവസം ബാങ്ക് ശാഖയിൽ ഏൽപ്പിച്ചു. തന്നെക്കുറിച്ചുള്ള പേരുവിവരങ്ങൾ വെളിപ്പെടുത്തരുതെന്ന് സമ്മാനാർഹൻ ആവശ്യപ്പെട്ടതിനാൽ പുറത്തു വിട്ടിട്ടില്ല. അഞ്ജലി ഏജൻസിയിൽ നിന്നും കഴിഞ്ഞ ഓഗസ്റ്റ് മൂന്നിന് വിറ്റ കാരുണ്യ പ്ലസ് ലോട്ടറി ടിക്കറ്റിന് 80 ലക്ഷം രൂപയുടെ ഒന്നാം സമ്മാനവും ലഭിച്ചിരുന്നു.
Sthree Shakthi Lottary worth of 75 lakhs is for person from Angadippuram.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EebnOh7UX6U4OzkN4Y860b
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
