റെസ വികസനം പൂർത്തിയാകുംവരെ കാത്തിരിക്കേണ്ട; കരിപ്പൂരിൽ വലിയ വിമാനം വൈകരുതെന്ന് ഉപദേശക സമിതി

Share to

Perinthalmanna Radio
Date: 24-11-2023

കരിപ്പൂർ ∙ കോഴിക്കോട് വിമാനത്താവളം വലിയ വിമാന സർവീസുകൾക്കു സജ്ജമാണെന്നും ഉടൻ വലിയ വിമാന സർവീസുകൾ തിരിച്ചെത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും വിമാനത്താവള ഉപദേശക സമിതി ആവശ്യപ്പെട്ടു. 2020 ഓഗസ്റ്റ് 7ന് ഉണ്ടായ വിമാനാപകടത്തെ തുടർന്നാണ് വലിയ വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയത്. എന്നാൽ, അപകടത്തിൽ പെട്ടത് ചെറുവിമാനമാണെന്നും അപകട കാരണം വിമാനത്താവളത്തിന്റെ പരിമിതികളല്ലെന്ന് അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും യോഗം വിലയിരുത്തി. റൺവേ റീ കാർപറ്റിങ് പൂർത്തിയായ വിമാനത്താവളം വലിയ വിമാനങ്ങൾക്ക് അനുയോജ്യമാണെന്നും റെസ (റൺവേ എൻഡ് സേഫ്റ്റി ഏരിയ) വികസനം പൂർത്തിയാകുംവരെ കാത്തിരിക്കേണ്ട സാഹചര്യമില്ലെന്നും യോഗം ചൂണ്ടിക്കാട്ടി. 

കൂടുതൽ രാജ്യാന്തര, ആഭ്യന്തര സർവീസുകൾ ആരംഭിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. വിമാനത്താവള വികസനത്തിനു സ്ഥലം വിട്ടുനൽകിയ പ്രദേശവാസികളെ യോഗം അഭിനന്ദിച്ചു. ചെയർമാൻ എം.പി.അബ്ദുസ്സമദ് സമദാനി എംപി ആധ്യക്ഷ്യം വഹിച്ചു. റെസ വികസനത്തിനു ടെൻഡർ ക്ഷണിച്ചിട്ടുണ്ടെന്നും റൺവേ എല്ലാംകൊണ്ടും സജ്ജമാണെന്നും എയർപോർട്ട് ഡയറക്ടർ എസ്.സുരേഷ് പറഞ്ഞു.

യോഗത്തിൽ ഇ.ടി.മുഹമ്മദ് ബഷീർ എംപി, എംഎൽഎമാരായ പി.അബ്ദുൽ ഹമീദ്, ടി.വി.ഇബ്രാഹിം, കലക്ടർ വി.ആർ.വിനോദ്, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, നഗരസഭാധ്യക്ഷ സി.ടി.ഫാത്തിമത്ത് സുഹ്റാബി, പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അബ്ബാസ്, കൊണ്ടോട്ടി ഡിവൈഎസ്പി മൂസ വള്ളിക്കാടൻ, സിഐഎസ്എഫ് അസിസ്റ്റന്റ് കമൻഡാന്റ് വിമൽ സിങ് കത്രി, കസ്റ്റംസ് ഡപ്യൂട്ടി കമ്മിഷണർ സി.വി.ജയകാന്ത്, ഫാറൂഖ് എച്ച്.ബത്ത, പി.വി.നിധീഷ്, എം.എ.മഹബൂബ്, അബ്ദുറഹിമാൻ രണ്ടത്താണി, എ.കെ.എ.നസീർ, ടി.പി.എം.ഹാഷിർ അലി, പി.ടി.അജയ്മോഹൻ തുടങ്ങിയവർ പങ്കെടുത്തു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EebnOh7UX6U4OzkN4Y860b
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *