
Perinthalmanna Radio
Date: 25-11-2023
അങ്ങാടിപ്പുറം : ജൽജീവൻ മിഷൻ കുടിവെളള പദ്ധതിക്കായി വെട്ടിപ്പൊളിക്കുന്ന ഗ്രാമീണ റോഡുകൾ പുനർനിർമ്മിക്കാൻ ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് അങ്ങാടിപ്പുറം പഞ്ചായത്ത് ഭാരവാഹികൾ കേന്ദ്രമന്ത്രിക്ക് നിവേദനം സമർപ്പിച്ചു. ജൽജീവൻ മിഷൻ കേന്ദ്രപദ്ധതിയാണ്. എന്നാൽ പൈപ്പിടുന്നതിനായി പൊളിക്കുന്ന റോഡുകൾ പുനർനിർമ്മിക്കാൻ ഈ പദ്ധതിയിൽ കേന്ദ്രം ഫണ്ട് അനുവദിച്ചിട്ടില്ല. കുടിവെള്ള പദ്ധതിക്കായി കേരള ജല അതോറിറ്റി തയ്യാറാക്കിയ പൈപ്പുകൾ സ്ഥാപിക്കുമ്പോൾ വെട്ടിപ്പൊളിക്കുന്ന ഗ്രാമീണ റോഡുകൾ പുനർനിർമ്മിക്കുന്ന കാര്യം ഉൾപ്പെടുത്തിയിട്ടുമില്ല.
ഇതനുസരിച്ച് തയ്യാറാക്കിയ നിവേദനം പഞ്ചായത്ത് പ്രസിഡന്റ് കോഴിപ്പാട്ടിൽ സഈദ ഡൽഹിയിൽ കേന്ദ്ര ജൽശക്തി വകുപ്പ് മന്ത്രി ഗജേന്ദ്രസിങ് ശെഖാവത്തിന്റെ വസതിയിലെത്തി സമർപ്പിച്ചു. അദ്ദേഹത്തിന്റെ പേഴ്‌സണൽ സെക്രട്ടറി അശ്വനി ജെ.പി. സിങ് നിവേദനം ഏറ്റുവാങ്ങി. ജില്ലയിലെ വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ ഒന്നിച്ച് പഞ്ചായത്ത് പ്രസിഡന്റ്‌സ് ലീഗിന്റെ നേതൃത്വത്തിൽ ഒരു സംഘമായാണ് നിവേദനങ്ങൾ സമർപ്പിക്കാനായി ഡൽഹിയിലെത്തിയത്
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EebnOh7UX6U4OzkN4Y860b
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
