
Perinthalmanna Radio
Date: 26-11-2023
അങ്ങാടിപ്പുറം : മങ്കട മണ്ഡലത്തിലെ പ്രധാന റോഡുകളിൽ ഒന്നും ഏറെ കാലമായി ശോചനീയാവസ്ഥ തുടരുന്ന അങ്ങാടിപ്പുറം വളാഞ്ചേരി റോഡിൽ 5 കോടി രൂപ വകയിരുത്തി നടപ്പിലാക്കുന്ന നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. പുത്തനങ്ങാടി പള്ളിപ്പടി മുതൽ പാലച്ചോട് വരെയാണ് പ്രവർത്തി നടക്കുക. നേരത്തെ 3 കോടി അനുവദിച്ചു അങ്ങാടിപ്പുറം മുതൽ പള്ളിപ്പടി വരെ പ്രവർത്തി ആരംഭിച്ചിരുന്നു. രോഗികളും വിദ്യാർത്ഥികളും ആയിരകണക്കിന് പൊതുജനങ്ങളും നിത്യേന ഉപയോഗിക്കുന്ന ഈ റോഡിന്റെ ശോചനീയാവസ്ഥ നിയമസഭയിലും മറ്റും മഞ്ഞളാംകുഴി അലി എം എൽ എ പലതവണ ഉന്നയിച്ചിരുന്നു. ഈ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് വേണ്ടി എം.എൽ.എ യുടെ നേതൃത്വത്തിൽ കുഴിയടക്കൽ സമരം സംഘടിപ്പിച്ചിരുന്നു റോഡിന്റെ ബാക്കി പ്രവൃത്തി പൂർത്തീകരിക്കുന്നതിന് 13 കോടിയുടെ അനുമതി ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും വകുപ്പ് അധികാരികൾക്കും കത്ത് നൽകിയിട്ടുണ്ടെന്നും ആവശ്യമായ ഇടപെടലുകളുമായി മുന്നോട്ട് പോകുമെന്നും എം.എൽ.എ മഞ്ഞളാകുഴി അലി പറഞ്ഞു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EebnOh7UX6U4OzkN4Y860b
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
