
Perinthalmanna Radio
Date: 26-11-2023
പെരിന്തൽമണ്ണ : കാദറലി സ്‌പോർട്‌സ് ക്ലബ്ബ് നടത്തുന്ന 51-ാമത് കാദറലി സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിന്റെ ഫിക്‌സ്ചർ പ്രകാശനം പെരിന്തൽമണ്ണ സബ്കളക്ടർ ശ്രീധന്യ സുരേഷ് പ്രകാശനം ചെയ്തു. ഡിസംബർ 17 മുതൽ പെരിന്തൽമണ്ണ നെഹ്‌റു സ്റ്റേഡിയത്തിൽ നടത്തുന്ന ടൂർണമെന്റിൽ 24 ടീമുകൾ പങ്കെടുക്കും. ചടങ്ങിൽ ക്ലബ്ബ് പ്രസിഡന്റ് സി. മുഹമ്മദലി അധ്യക്ഷത വഹിച്ചു. സെക്രട്ടറി പച്ചീരി ഫാറൂഖ്, ട്രഷറർ മണ്ണിൽ ഹസ്സൻ, മാർക്കർ ബിൽഡേഴ്‌സ് എം.ഡി. ഇഖ്ബാൽ, അൽസലാമ പ്രതിനിധി സെയ്ദ് അലി, ഡോ. നിലാർ മുഹമ്മദ്, നാസർ ആലിക്കൽ, സി. മുസ്തഫ, എച്ച്. മുഹമ്മദ് ഖാൻ, മണ്ണേങ്ങൽ അസീസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EebnOh7UX6U4OzkN4Y860b
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
