
Perinthalmanna Radio
Date: 29-11-2023
പെരിന്തൽമണ്ണ: ജില്ലാ ആശുപത്രിയിലെ കാൻസർ വിഭാഗത്തിൽ ഇനി എല്ലാ ദിവസങ്ങളിലും ഡോകടറുടെ സേവനം ലഭ്യമാക്കും. നിലവിൽ ബുധനാഴ്ചകളിൽ മാത്രം ഉണ്ടായിരുന്ന ഡോക്ടർക്കാണ് വർക്ക് അറേജ്മെന്റ് വ്യവസ്ഥയിൽ മുഴുവൻ ദിവസങ്ങളിലും ചുമതല നൽകിയത്.
തിരുരിൽ 2 ഡോക്ടർമാർ കാൻസർ രോഗ വിഭാഗത്തിൽ ഉള്ളതിനാലാണ് ഒരാളുടെ സേവനം പെരിന്തൽമണ്ണയിലേക്ക് നൽകാൻ സാധിക്കുന്നതെന്ന് ഡിഎംഒ ആർ.രേണുക പറഞ്ഞു. ഇതു സംബന്ധിച്ച് ഉത്തരവ് ഇറക്കിയതായും അടുത്ത ദിവസം ചുമതല ഏൽക്കുമെന്നും അവർ അറിയിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EebnOh7UX6U4OzkN4Y860b
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
