
Perinthalmanna Radio
Date: 29-11-2023
പെരിന്തൽമണ്ണ: മുഖ്യമന്ത്രിയും മന്ത്രിമാരും എത്തുന്ന നവകേരള സദസ്സിന് പെരിന്തൽമണ്ണ ഒരുങ്ങി. നാളെ രാവിലെ ഷിഫാ കൺവൻഷൻ സെന്ററിലാണ് പ്രഭാത ഭക്ഷണവും പ്രഭാത സദസ്സും. ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ പെരിന്തൽമണ്ണ യൂണിറ്റിന്റെ വകയാണ് പ്രഭാത ഭക്ഷണം. അറുനൂറോളം പേർക്കാണ് ഭക്ഷണം ഒരുക്കുന്നത്. മുപ്പതോളം ടേബിളുകളാണ് ഒരുക്കുന്നത്. ഇതിൽ 21 ടേബിളുകളിലായി ഓരോ ടേബിളിലും മന്ത്രിയും പൗര പ്രമുഖരും ഉൾപ്പെടെ 9 പേരുണ്ടാകും. ഉച്ചയ്ക്ക് ഏകദേശം 250 പേർക്കും അസോസിയേഷൻ ഭക്ഷണം തയാറാക്കുന്നുണ്ട്.
മർച്ചന്റ്സ് അസോസിയേഷൻ, വ്യാപാരി വ്യവസായി സമിതി എന്നിവരുടെ നേതൃത്വത്തിൽ വ്യത്യസ്ത മേഖലകളായി ടൗൺ അലങ്കരിക്കുന്ന പ്രവർത്തനങ്ങളും തുടങ്ങി. വൈകിട്ട് നടക്കുന്ന ജനസദസ്സിന് നെഹ്റു സ്റ്റേഡിയത്തിൽ ഏഴായിരം പേർക്ക് ഇരിക്കാവുന്ന കൂറ്റൻ പന്തലിന്റെ നിർമാണം അന്തിമ ഘട്ടത്തിലാണ്. ജില്ലാ നോഡൽ ഓഫിസറായ ജില്ലാ വനിതാ ശിശു വികസന ഓഫിസർ കെവി. ആശാമോൾ, സംഘാടക സമിതി വൈസ് ചെയർമാൻ ഇ രാജേഷ്, കൺവീനർ കൂടിയായ തഹസിൽദാർ പിഎം. മായതുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേരിട്ട് മേൽനോട്ടം വഹിക്കുന്നു. നവകേരള സദസ്സിന്റെ പ്രചാരണത്തിനായി സംഘാടക സമിതിയുടെയും വിവിധ സംഘടനകളുടെ നേതൃത്വത്തിൽ വ്യത്യസ്ങ്ങളായ പ്രചാരണ പരിപാടികളും നടക്കുന്നുണ്ട്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EebnOh7UX6U4OzkN4Y860b
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
