
Perinthalmanna Radio
Date: 29-11-2023
പെരിന്തൽമണ്ണ: മലപ്പുറം ജില്ലയിലെ ആദ്യ അണക്കെട്ടായ വെട്ടത്തൂർ പൂങ്കാവനം അണക്കെട്ട് മേഖലയെ വിനോദ സഞ്ചാര കേന്ദ്രമാക്കി വികസിപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ.
1972ലാണ് ജില്ലയിലെ ആദ്യത്തെ അണക്കെട്ടിന്റെ നിർമാണം പൂർത്തിയായത്. 255 മീറ്ററോളം വീതിയും 10 മീറ്റർ ഉയരവുമുള്ള അണക്കെട്ടിന്റെ പ്രയോജനം രണ്ടു വർഷമാണ് കർഷകർക്കു ലഭിച്ചത്. അടി ഭാഗത്തുണ്ടായ വിള്ളൽ കാരണം പിന്നീട് വെള്ളം സംഭരിക്കാൻ സാധിച്ചില്ല. 25 ഏക്കറോളം സ്ഥലം അന്നു മുതൽ വെറുതേ കിടക്കുകയാണ്.
ചെറുകിട ജലസേചന വകുപ്പിനു കീഴിലാണ് അണക്കെട്ട് സ്ഥിതി ചെയ്യുന്ന പ്രദേശം. ജലസേചന വകുപ്പിനു കീഴിലുള്ള സ്ഥലങ്ങളിൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാർ പ്രത്യേക നയം തന്നെ രൂപീകരിച്ചിട്ടുണ്ടെന്ന് റോഷി അഗസ്റ്റിൻ പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങൾക്കോ സ്വകാര്യ-പൊതു പങ്കാളിത്തത്തിലോ സ്വകാര്യ വ്യക്തികൾക്കോ ഇവിടെ വിനോദ സഞ്ചാര പദ്ധതികൾ നടപ്പാക്കാം. പ്രദേശം ജലസേചന വകുപ്പിനു കീഴിൽ നിലനിർത്തി കൊണ്ടു തന്നെ പദ്ധതി നടപ്പാക്കാനാകും. പ്രദേശത്തിന് അനുയോജ്യമായ പദ്ധതികൾക്കു മുൻഗണന നൽകും. പൂങ്കാവനത്തെ വിനോദ സഞ്ചാര മേഖലയായി വികസിപ്പിക്കണം എന്നാവശ്യപ്പെട്ട് ജനകീയ കൂട്ടായ്മ രംഗത്തുണ്ട്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EebnOh7UX6U4OzkN4Y860b
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
