
Perinthalmanna Radio
Date: 04-12-2023
പെരിന്തൽമണ്ണ : കുന്തിപ്പുഴയിൽ കട്ടുപ്പാറ തടയണയ്ക്ക് സമീപം പോലീസ് നടത്തിയ പരിശോധനയിൽ 62 ചാക്ക് മണലും കടത്താൻ ഉപയോഗിച്ച തോണിയും പിടികൂടി. വെള്ളിയാഴ്ച രാത്രി പ്രദേശത്ത് മണൽ എടുക്കുന്നതായ വിവരത്തെ തുടർന്ന് പെരിന്തൽമണ്ണ പോലീസ് ഇൻസ്‌പെക്ടർ എ. പ്രേംജിത്തും സംഘവുമെത്തി നടത്തിയ പരിശോധനയിൽ 62 ചാക്കുകളിൽ മണൽ നിറച്ചതായി കണ്ടെത്തി.
പരിശോധനക്കിടെ പോലീസിനെ കണ്ട് മണൽ കൊണ്ടുവന്ന തോണി കടത്തുകാർ മറുകരയിലേക്ക് കൊണ്ടു പോയി. ഇതോടെ മണൽ സൂക്ഷിച്ച സ്ഥലമുടമക്ക് എതിരേയും രക്ഷപ്പെട്ട കണ്ടാലറിയാവുന്ന കടത്തുകാർക്കെതിരേയും കളവിന് കേസെടുത്തു. മണലും പിടിച്ചെടുത്തു. പുലാമന്തോൾ വില്ലേജ് ഓഫീസർ ഗോപകുമാറും സ്‌പെഷ്യൽ വില്ലേജ് ഓഫീസർ ഫൈസലും സ്ഥലത്തെത്തിയിരുന്നു.
മൂന്നിന് രാവിലെ നടത്തിയ തിരച്ചിലിൽ പോലീസിനെ വെട്ടിച്ച് കൊണ്ടു പോയ തോണി കട്ടുപ്പാറ തടയണയ്ക്ക് സമീപത്തെ പൊന്തക്കാട്ടിൽ കണ്ടെത്തി. കടവിൽ വെച്ചുതന്നെ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് നശിപ്പിച്ചു. തടയണയ്ക്ക് ഭീഷണിയാകുന്ന തരത്തിലാണ് മണലെടുപ്പെന്നും കടത്തുകാർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു. എസ്.ഐ. വിശ്വംഭരൻ, സീനിയർ സി.പി.ഒ.മാരായ ഷൗക്കത്തലി, മിഥുൻ, ഷക്കീൽ, ഷജീർ, സൽമാനുൽ ഫാരിസ് എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EebnOh7UX6U4OzkN4Y860b
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
