മർക്കസു തസ്ക്കിയത്തിൽ ഇർശാദിയ്യയുടെ മാധ്യമ പുരസ്കാരം മണികണ്ഠൻ  കൊളത്തൂരിന്

Share to

Perinthalmanna Radio
Date: 04-12-2023

പെരിന്തൽമണ്ണ: മർക്കസു തസ്ക്കിയത്തുൽ ഇർശാദിയ്യയുടെ മാധ്യമ പുരസ്കാരം മലയാള മനോരമ പെരിന്തൽമണ്ണ ലേഖകൻ മണികണ്ഠൻ കൊളത്തൂരിന് സമ്മാനിച്ചു. വേറിട്ട പ്രവർത്തന മികവിനാണ് അംഗീകാരം. അറിവ്, ആദർശം നവോഥാനത്തിൻ്റെ മൂന്ന് പതിറ്റാണ്ട് എന്ന പ്രമേയത്തിൽ
കൊളത്തൂരിൽ നടന്ന പ്രൗഢഗംഭീരമായ ഇർശാദിയ്യ 30-ാo വാർഷിക സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ എംഎൽഎമാരായ മഞ്ഞളാംകുഴി അലി, കെ.കെ.എസ്.ആബിദ് ഹുസൈൻ തങ്ങൾ എന്നിവർ ചേർന്ന് പൊന്നാടയും പുരസ്കാരവും സമ്മാനിച്ചു.

ഇതോടൊപ്പം സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ മികവ് തെളിയിച്ച അഡ്വ. എ.സൈദ്, കെ.പി.ഹംസ, ടി.മുരളി മാസ്റ്റർ, റെനി എബ്രഹാം, ഡോ. എസ്.കെ.ദീപക്, കെ.ടി.എ.ഗഫൂർ, കെ.ടി.എ.മജീദ്, ഡോ.വി.സി.ദേവ പ്രകാശ്, ഡോ. അസൈനാർ മഠത്തിൽ, കെ.വി.സുനിൽ വാര്യർ, മൂർക്കനാട് ഹൈദ്രോസ് മാസ്റ്റർ, മoത്തിൽ മൂസ ഹാജി, സക്കീർ വടക്കേതിൽ, എൻജിനീയർ ടി. ജുനൈദ്, ലത്തീഫ് കുരുവമ്പലം,  കൊക്കോട്ടിൽ നാസർ, കെ.പി.എ.മജീദ്, കെ.ഇബ്രാഹിം മുസല്യാർ, അബൂബക്കർ സഅദി, പി.കെ. സെയ്താലിക്കുട്ടി ഫൈസി, ടി.ടി.അബ്ദു മുസല്യാർ, എം.സെയ്താലിക്കുട്ടി സഖാഫി, എ.പി.ഹംസ മുസല്യാർ, ഹംസത്തുൽ ഹഖീം, കൊരക്കാകോടൻ മുഹമ്മദ് കുട്ടി ഹാജി, അലി കട്ടുപ്പാറ, മുഹമ്മദ് കുട്ടി വെങ്ങാട്, ബഷീർ മൂർക്കനാട് , എ.ഇബ്രാഹിം ഹാജി എന്നിവരെയും ചടങ്ങിൽ പുരസ്കാരം നൽകി ആദരിച്ചു.

സയ്യിദ് വിപിഎ തങ്ങളുടെ പ്രാർഥനയോടെ ആരംഭിച്ച സമ്മേളനം സയ്യിദ്  ഹബീബ് കോയ തങ്ങളുടെ അധ്യക്ഷതയിൽ
പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി മുഖ്യ പ്രഭാഷണം നടത്തി. സമ്മേളന സുവനീർ പ്രകാശനം ചെയ്ത് മഞ്ഞളാംകുഴി അലി എം എൽ എ പ്രസംഗിച്ചു. അലവി സഖാഫി കൊളത്തൂർ, പ്രൊഫ.കെ എം എ റഹീം, പ്രൊഫ.എ കെ അബ്ദുൽ ഹമീദ്, മുസ്തഫ കോഡൂർ, അഡ്വ.ടി കെ റശീദലി, പി എസ് കെ ദാരിമി എടയൂർ എന്നിവർ പ്രസംഗിച്ചു. അബ്ദുർ റഹീം കരുവള്ളി സ്വാഗതവും വിവിഎ അസീസ് ഹാജി നന്ദിയും പറഞ്ഞു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EebnOh7UX6U4OzkN4Y860b
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *