ഷൊർണുർ- നിലമ്പൂർ പാതയിലെ ട്രെയിനിൽ നിന്ന് വ്യാജ ടിടിഇ പിടിയിൽ

Share to

Perinthalmanna Radio
Date: 04-12-2023

അങ്ങാടിപ്പുറം: ഷൊർണുർ- നിലമ്പൂർ ട്രെയിനുകളിൽ ടിക്കറ്റ് പരിശോധിച്ചിരുന്ന വ്യാജ ടിടിഇ ആർപിഎഫിന്റെ പിടിയിലായി. റെയിൽവേയുടെ വ്യാജ ഐഡി കാർഡ് കാണിച്ച് കുറച്ചു ദിവസങ്ങളായി ഇയാൾ യാത്രക്കാരുടെ ടിക്കറ്റ് പരിശോധിച്ചിരുന്നു. നിലമ്പൂർ ആർപിഎഫ് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ അരവിന്ദാക്ഷന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്ന് രാവിലെ ചെറുകരക്കും അങ്ങാടിപ്പുറത്തിനും ഇടക്ക് എഎസ്ഐ അരവിന്ദാക്ഷനും ഹെഡ് കോൺസ്റ്റബിൾ മുജീബ് റഹ്മാനും നടത്തിയ പരിശോധനയിലാണ് മങ്കട വേരുമ്പുലാക്കൽ പാറക്കൽ വീട്ടിൽ ഷൗക്കത്തലി മകൻ മുഹമ്മദ് സുൽഫിക്കർ (28) എന്നയാളെ പിടികൂടിയത്. പ്രതിയെ പിന്നീട് പാലക്കാട് ഡിവിഷൻ ആർപിഎഫ് അസിസ്റ്റന്റ് കമ്മീഷണർമാരുടെ നിർദേശ പ്രകാരം ഷൊർണൂർ ആർപിഎഫ് പോസ്റ്റ് കമാൻഡർ ശ്രീമതി ക്ലാരി വത്സ ഷൊർണൂർ റെയിൽവേ പോലീസിന് തുടർ നടപടികൾക്കായി കൈമാറി. ഷൊർണുർ റെയിൽവേ പോലീസ് സബ് ഇൻസ്‌പെക്ടർ ശ്രീ അനിൽ മാത്യു തുടരന്വേഷണം ആരംഭിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EebnOh7UX6U4OzkN4Y860b
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *