
Perinthalmanna Radio
Date: 07-12-2023
പെരിന്തൽമണ്ണ : നെഹ്‌റു സ്റ്റേഡിയത്തിൽ 17-ന് തുടങ്ങുന്ന കാദറലി അഖിലേന്ത്യാ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിനുള്ള താത്കാലിക ഗ്യാലറിയുടെ നിർമാണം തുടങ്ങി. സംസ്ഥാന ഭക്ഷ്യ കമ്മിഷൻ അംഗം വി. രമേശൻ ഉദ്ഘാടനം ചെയ്തു. പതിനായിരം പേർക്ക് ഇരിക്കാവുന്ന സ്റ്റീൽ ഗ്യാലറിയുടെ നിർമാണമാണ് തുടങ്ങിയത്. 24 ടീമുകളാണ് ടൂർണമെന്റിൽ മത്സരിക്കുന്നത്. കാദറലി സ്പോർട്‌സ് ക്ലബ്ബ് പ്രസിഡന്റ് ചട്ടിപ്പാറ മുഹമ്മദലി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പച്ചീരി ഫാറൂഖ്, ട്രഷറർ മണ്ണിൽ ഹസ്സൻ, മാർക്കർ ബിൽഡേഴ്‌സ് എം.ഡി. ഇക്ബാൽ, പി.ടി. ഗ്രൂപ്പ് ഡയറക്ടർ സലാം മങ്കട, ഐ.എം.എ. പ്രസിഡന്റ് ഡോ. ഷാജി അബ്ദുൾഗഫൂർ, പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റി ചെയർമാൻ ഡോ. നിലാർ മുഹമ്മദ്, അൽ സലാമ ആശുപത്രി ഡയറക്ടർ ആലിക്കൽ നാസർ, ക്ലബ്ബ് ഭാരവാഹികളായ സി.എച്ച്. മുസ്തഫ, എച്ച്. മുഹമ്മദ് ഖാൻ, കുറ്റീരി മാനുപ്പ തുടങ്ങിയവർ പങ്കെടുത്തു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EebnOh7UX6U4OzkN4Y860b
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
