
Perinthalmanna Radio
Date: 07-12-2023
പെരിന്തൽമണ്ണ: മലപ്പുറം ഉള്‍പ്പെടെയുള്ള അലിഗഢ് സര്‍വ്വകലാശാല കേന്ദ്രങ്ങളുടെ ചിലവുകള്‍ 2018-19 വര്‍ഷം മുതല്‍ യൂണിവേഴ്സിറ്റിയുടെ പൊതു ബജറ്റില്‍ ലയിപ്പിച്ചിരിക്കുകയാണെന്ന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ഡോ. സുഭാഷ് സര്‍ക്കാര്‍ അബ്ദുസമദ് സമദാനി എംപിയെ അറിയിച്ചു. സര്‍വകലാശാല സെന്ററുകള്‍ക്ക് ഉന്നതവിദ്യാഭ്യാസ ഫണ്ടിംഗ് ഏജൻസി (എച്ച്‌ഇഎഫ്‌എ)യില്‍ നിന്ന് ധനസഹായം നല്‍കാൻ ആവശ്യമായ പദ്ധതി നിര്‍ദ്ദേശങ്ങള്‍ക്കായി അലിഗഢ് സര്‍വകലാശാല രജിസ്ട്രാറോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ മലപ്പുറം സെൻ്ററിന് വേണ്ടിയുള്ള നിര്‍ദ്ദേശമൊന്നും ഇതിനകം ലഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
കേന്ദ്ര സര്‍വകലാശാലകളടക്കമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ആസ്തിയുടെയും സ്ഥലത്തിൻ്റെയും വികസനത്തിനും ഫര്‍ണിച്ചറുകളും മറ്റു ഉപകരണങ്ങളും വാങ്ങിക്കാനുള്ള ചെലവുകള്‍ നടത്താൻ ഉന്നത വിദ്യാഭ്യാസ ഫണ്ടിംഗ് ഏജൻസി(ഹെഫ)യെയാണ് കേന്ദ്രസര്‍ക്കാര്‍ ഏല്‍പ്പിച്ചിട്ടുള്ളതെന്നും മന്ത്രി വിശദീകരിച്ചു.
നടത്തിപ്പിനും വികസനത്തിനും അത്യാവശ്യമായ ധനസഹായം കേന്ദ്രസര്‍ക്കാരില്‍ നിന്ന് ലഭിക്കാത്തതിനെത്തുടര്‍ന്ന് അലിഗഢ് യൂണിവേഴ്സിറ്റി മലപ്പുറം കേന്ദ്രം അനുഭവിക്കുന്ന പ്രയാസങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സമദാനി ലോക്സഭയില്‍ നല്‍കിയ ചോദ്യത്തിനാണ് മന്ത്രിയുടെ രേഖാമൂലമുള്ള മറുപടി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EebnOh7UX6U4OzkN4Y860b
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
