
Perinthalmanna Radio
Date: 08-12-2023
ക്രിസ്മസ് കാലത്ത് റേഷന്‍ അരി വിതരണം മുടങ്ങില്ല. റേഷന്‍ വ്യാപാരികള്‍ക്ക് മുന്‍കൂര്‍ പണം നല്‍കാതെ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ ഭക്ഷ്യ സംഭരണ കേന്ദ്രങ്ങളില്‍ നിന്നും അരി വിട്ടു കൊടുക്കാന്‍ ഭക്ഷ്യ വകുപ്പ് നിര്‍ദേശം നല്കി. പണം മുൻകൂർ നൽകാതെ അരിയും ആട്ടയും ഭക്ഷ്യ സംഭരണ കേന്ദ്രങ്ങളിൽ നിന്നും നൽകാനാണ് നിർദേശം. റേഷന്‍ വ്യാപാരികളുടെ ഒക്ടോബര്‍ മാസത്തെ കമ്മീഷന് കുടിശ്ശികയും ഉടന്‍ വിതരണം ചെയ്യും. കമ്മീഷന് തുക കുടിശ്ശികയായതിനാല്‍ മുന്‍കൂര്‍ പണമടച്ച് അരിയേറ്റെടുക്കാന്‍ റേഷന്‍ വ്യാപാരികള്‍ തയ്യാറല്ലെന്ന കാര്യം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EebnOh7UX6U4OzkN4Y860b
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
