
Perinthalmanna Radio
Date: 09-12-2023
അങ്ങാടിപ്പുറം : ഷൊർണൂർ-നിലമ്പൂർ പാതയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഷൊർണൂർ-നിലമ്പൂർ പാതയിലെ ഇന്നും നാളെയുമുള്ള (ഡിസംബര്‍ 09,10) രണ്ട് ട്രെയിൻ സർവീസുകൾ റദ്ദാക്കി. ഉച്ചക്ക് 02.05ന് ഷൊർണൂ രിൽനിന്ന് പുറപ്പെടുന്ന 06465 നമ്പർ ഷൊർണൂർ- നിലമ്പൂർ അൺ റിസർവ്‌ഡ് സ്പെഷ്യൽ എക്‌സ്പ്രസ്സ് ട്രെയിൻ പൂർണമായും റദ്ദാക്കി. നിലമ്പൂരിൽ നിന്ന് പുറപ്പെട്ടിരുന്ന 06464 നമ്പർ നിലമ്പൂർ റോഡ്- പാലക്കാട് ജംഗ്ഷൻ അൺ റിസർവ്‌ഡ് സ്പെഷ്യൽ എക്‌സ്പ്രസ്സ് മേൽ ദിവസങ്ങളിൽ നിലമ്പൂർ- ഷൊർണൂർ പാതയിൽ സർവീസ് നടത്തില്ലെന്നും പകരം ഷൊർണൂരിൽ നിന്ന് വൈകിട്ട് 5.50ന് പുറപ്പെടുമെന്നും പാലക്കാട് ഡിവിഷൻ പി ആർ ഒ അറിയിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EebnOh7UX6U4OzkN4Y860b
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
