
Perinthalmanna Radio
Date: 09-12-2023
പെരിന്തൽമണ്ണ : പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിൽ പ്രതിയായ യുവാവിനെ 46 വർഷം കഠിനതടവിനും 2,05,000 രൂപ പിഴയടയ്ക്കുന്നതിനും ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കിൽ ഒരുവർഷവും എട്ടുമാസവും അധികതടവ് അനുഭവിക്കണം. കൊട്ടപ്പുറം ചട്ടിപ്പറമ്പ് താമരശ്ശേരി വീട്ടിൽ ഷമീമി (28)നെയാണ് പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ്. സൂരജ് ശിക്ഷിച്ചത്.
ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം അഞ്ചുവർഷം കഠിനതടവും 25,000 രൂപ പിഴയും പോക്സോ നിയമത്തിലെ രണ്ട് വകുപ്പുകൾപ്രകാരം 41 വർഷം കഠിനതടവും 1,80,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. പിഴ അടയ്ക്കുന്നപക്ഷം അതിജീവിതയ്ക്ക് നൽകാനും ഉത്തരവായി.
2020 മാർച്ചിൽ പെൺകുട്ടിയെ വിവാഹം കഴിക്കാമെന്ന് പ്രലോഭിപ്പിച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ അടിപിടി, വഞ്ചന തുടങ്ങിയ കേസുകളിൽ പ്രതിയാണ് സ്വകാര്യ ബസ് ജീവനക്കാരനായ ഷമീം.
പെരിന്തൽമണ്ണ എസ്.ഐ. മാരായിരുന്ന രമാദേവി, ഹേമലത എന്നിവരന്വേഷിച്ച കേസിൽ പ്രതിയെ അറസ്റ്റുചെയ്തത് ഇൻസ്പെക്ടർ സി.കെ. നാസറും കുറ്റപത്രം സമർപ്പിച്ചത് ഇൻസ്പെക്ടർ സജിൻ ശശിയുമായിരുന്നു.
പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സപ്ന പി. പരമേശ്വരത്ത് ഹാജരായി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EebnOh7UX6U4OzkN4Y860b
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
