
Perinthalmanna Radio
Date: 09-12-2023
പെരിന്തൽമണ്ണ : സബ് ജയിലിൽ ജയിൽക്ഷേമ ദിനാഘോഷം സമാപിച്ചു. സമാപന സമ്മേളനം നജീബ് കാന്തപുരം എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
നഗരസഭാ സ്ഥിരം സമിതി അധ്യക്ഷ ഷാൻസി നന്ദകുമാർ അധ്യക്ഷതവഹിച്ചു.
ഉത്തര മേഖലാ റീജണൽ വെൽഫെയർ ഓഫീസർ കെ. ശിവപ്രസാദ് മുഖ്യ പ്രഭാഷണം നടത്തി.
പെരിന്തൽമണ്ണ സബ് ജയിൽ സൂപ്രണ്ട് എം.കെ. ഹനീഫ, ജില്ലാ ആശുപത്രി ആർ.എം.ഒ. ഡോ. ടി.കെ. അബ്ദുൾ റസാഖ്, പോലീസ് ഇൻസ്പെക്ടർ എ. പ്രേംജിത്ത്, താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി സെക്രട്ടറി ആർ.എസ്. പ്രസൂൺ റാം, പി.എൽ.വി. അബൂബക്കർ, കേരള എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റി പ്രിസൺ കോ-ഓർഡിനേറ്റർ അദീബ, കെ.ജെ.ഇ.ഒ.എ. മേഖലാകമ്മിറ്റിയംഗം കെ. ചിത്രൻ, ഡെപ്യൂട്ടി പ്രിസൺ ഓഫീസർ എം.കെ. മോഹൻദാസ് തുടങ്ങിയവർ പ്രസംഗിച്ചു. കലാ കായിക മത്സര വിജയികൾക്ക് സമ്മാനം നൽകി. അന്തേവാസികൾക്കായി ഗാനമേളയും അവതരിപ്പിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EebnOh7UX6U4OzkN4Y860b
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
