
Perinthalmanna Radio
Date: 10-12-2023
അങ്ങാടിപ്പുറം : ഹോട്ടലിൽ മറന്നുവെച്ച ബാഗിൽ വലിയതുക കണ്ടപ്പോൾ ഹോട്ടൽ ഉടമയുടേയോ ജീവനക്കാരുടേയോ കണ്ണ് മഞ്ഞളിച്ചില്ല.
പണം എണ്ണിനോക്കിയപ്പോൾ ഒരു ലക്ഷം രൂപ. ഉടമയെ കണ്ടുപിടിച്ച് പണം തിരിച്ചേല്പിച്ച് ഹോട്ടൽ ഉടമ മാതൃകയായി.
അങ്ങാടിപ്പുറം കോട്ടപ്പറമ്പിലെ ആർ.കെ. നാടൻ ഭക്ഷണശാലയിൽ ശനിയാഴ്ച ഉച്ചയ്ക്ക് ഭക്ഷണംകഴിക്കാൻ വന്ന കോഴിക്കോട് സ്വദേശി പ്രമോദാണ് 1,00000 രൂപ അടങ്ങിയ ബാഗ് മറന്നുവെച്ചത്.
കോഴിക്കോട് ഹ്യൂണ്ടായ് ഷോറൂമിലെ ജോലിക്കാരനായ പ്രമോദ് വാഹനംവാങ്ങാൻ അഡ്വാൻസായി ലഭിച്ച തുകയായിരുന്നു ബാഗിൽ ഉണ്ടായിരുന്നത്.
രാധാകൃഷ്ണൻ ഫോൺ വിളിച്ചപ്പോൾ വളാഞ്ചേരിയിലായിരുന്ന പ്രമോദിന് ബാഗും പണവും തിരിച്ചുകിട്ടിയെന്നറിഞ്ഞ് ഏറെ സന്തോഷമായി.
ബാഗ് എവിടെ വെച്ചെന്ന് വ്യക്തമായി ഓർമയില്ലാതെ മനോവിഷമത്തിലായിരുന്നു പ്രമോദ് .
വളാഞ്ചേരിയിൽനിന്ന് കോട്ടയ്ക്കൽ വഴി കോഴിക്കോട് തിരിച്ചുപോകാൻ തീരുമാനിച്ചിരുന്ന പ്രമോദ് അങ്ങാടിപ്പുറത്ത്
ഹോട്ടലിൽ മടങ്ങിയെത്തി. രാധാകൃഷ്ണൻ ബാഗ് പ്രമോദിനെ ഏൽപ്പിച്ചു. പണം തിരിച്ചുകിട്ടിയതിന്റെ സന്തോഷത്തിൽ നന്ദി അറിയിച്ച് പ്രമോദ് കോഴിക്കോട്ടേക്ക് മടങ്ങി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EebnOh7UX6U4OzkN4Y860b
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
