
Perinthalmanna Radio
Date: 10-12-2023
പെരിന്തൽമണ്ണ∙ നേപ്പാളിൽ നടന്ന സൗത്ത് ഏഷ്യൻ നയൻ എ സൈഡ് ഫുട്ബോൾ ചാംപ്യൻഷിപ്പിൽ ഇന്ത്യ നേടിയ തകർപ്പൻ വിജയത്തിൽ പെരിന്തൽമണ്ണയ്‌ക്കും ആവേശം. ടീം ക്യാപ്‌റ്റൻ ഉൾപ്പെടെ 3 പേർ പെരിന്തൽമണ്ണക്കാരാണ്. ജില്ലയിൽ നിന്നുള്ള ടീമംഗങ്ങൾക്ക് നാളെ പെരിന്തൽമണ്ണയിൽ പൗരാവലി സ്വീകരണം ഒരുക്കും.നേപ്പാളിൽ നിന്ന് മടങ്ങിയെത്തുന്ന ടീം ക്യാപ്‌റ്റൻ പാതായ്‌ക്കര സ്വദേശി പച്ചീരി മുഹമ്മദ് ഒസാമ, മറ്റംഗങ്ങളായ ശാന്തപുരം മുള്ള്യാകുർശിയിലെ മാട്ടുമ്മത്തൊടി സഹിൻഷ, പട്ടിക്കാട് മുണ്ടൻതൊടി ബിൻഷാദ് എന്നിവരെയാണ് സ്വീകരിച്ച് ആനയിക്കുക.
ചാംപ്യൻഷിപ്പിൽ 3 കളികളിലായി നേടിയ 14 ഗോളുകളിൽ 5 ഗോളുകൾ ക്യാപ്‌റ്റൻ ഒസാമയുടേതാണ്. സംഘത്തെ ജൂബിലി ജംക്‌ഷൻ പരിസരത്ത് നിന്ന് തുറന്ന വാഹനത്തിൽ വിവിധ വാദ്യ കലാ പ്രകടനങ്ങളുടെ അകമ്പടിയോടെ നാട് ആനയിക്കും. നഗരസഭാ ടൗൺ സ്‌ക്വയറിൽ നടക്കുന്ന അനുമോദന സമ്മേളനത്തിൽ നജീബ് കാന്തപുരം എംഎൽഎ ഉപഹാരം നൽകും. നഗരസഭാധ്യക്ഷൻ പി.ഷാജി ആധ്യക്ഷ്യം വഹിക്കുമെന്ന് നഗരസഭാ കൗൺസിലർ പച്ചീരി ഫാറൂഖ്, സംസ്ഥാന ഭക്ഷ്യ കമ്മിഷൻ അംഗം വി.രമേശൻ, കെപിസിസി സെക്രട്ടറി വി.ബാബുരാജ് എന്നിവർ അറിയിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EebnOh7UX6U4OzkN4Y860b
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
