
Perinthalmanna Radio
Date: 12-12-2023
സപ്ലൈകോ വഴി വില്‍ക്കുന്ന സബ്‌സിഡി സാധനങ്ങളുടെ വില 25 ശതമാനംവരെ കൂടും. വില പരിഷ്കരിക്കാൻ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതിയില്‍ ഇക്കാര്യം ധാരണയായി.
സപ്ലൈകോയുടെ നിലനില്‍പ്പിന് സര്‍ക്കാര്‍ കൂടുതല്‍ നിക്ഷേപം നടത്തി സൂപ്പര്‍ ബസാറുകളുടെ ശൃംഖല സ്ഥാപിക്കണമെന്നാണ് മറ്റൊരു ശുപാര്‍ശ. ആസൂത്രണ ബോര്‍ഡംഗം ഡോ. രവിരാമൻ അധ്യക്ഷനായ വിദഗ്ധസമിതി ഈയാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
നിലവില്‍ 13 ഉത്പന്നങ്ങള്‍ക്കാണ് സബ്‌സിഡിയുള്ളത്. വിലകൂട്ടാൻ കഴിഞ്ഞമാസം ഇടതുമുന്നണിയോഗം അനുമതി നല്‍കിയിരുന്നു.
സബ്‌സിഡി ഉത്പന്നങ്ങളുടെ എണ്ണം 16 ആക്കാൻ സാധ്യത തേടണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും സമിതി അനുകൂല നിലപാടെടുത്തിട്ടില്ല.
നവകേരളസദസ്സ് നടക്കുന്നതിനാല്‍ വിലകൂട്ടാൻ തിടുക്കത്തില്‍ തീരുമാനം ഉണ്ടായേക്കില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പ് വരുന്നതിനാല്‍ വര്‍ധന നീട്ടിവെക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
