പെരിന്തൽമണ്ണയിലെ വനിത വിശ്രമകേന്ദ്രം തുറന്നു പ്രവര്‍ത്തിപ്പിക്കും

Share to

Perinthalmanna Radio
Date: 13-12-2023

പെരിന്തല്‍മണ്ണ: ഒരു കോടി ചെലവിട്ട് നഗരമധ്യത്തില്‍ നഗരസഭ 2020ല്‍ നിര്‍മിച്ച വനിത വിശ്രമ കേന്ദ്രം പ്രവര്‍ത്തിപ്പിക്കാന്‍ നടപടി സ്വീകരിക്കും. യാത്രക്കാരായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വിശ്രമ കേന്ദ്രമെന്ന നിലയിലാണിത് നിര്‍മിച്ചത്. നേരേത്ത തുറന്ന് പ്രവര്‍ത്തിപ്പിക്കാൻ നല്‍കിയെങ്കിലും പ്രവര്‍ത്തന നഷ്ടം മൂലമാണ് മുമ്പ് കരാറെടുത്തയാള്‍ ഉപേക്ഷിച്ചു പോയത്.

സ്ത്രീകളുടെയും പുരുഷന്മാരുടെയും കംഫര്‍ട്ട് സ്റ്റേഷന്‍, കഫറ്റീരിയ, വനിത വിശ്രമകേന്ദ്രം എന്നിവ ഒരു വര്‍ഷത്തേക്ക് നടത്താന്‍ 26ാം വാര്‍ഡിലെ തേജസ് അയല്‍ക്കൂട്ടാംഗവുമായി കരാറുണ്ടാക്കി. പുതിയ വ്യവസ്ഥ പ്രകാരം യൂസര്‍ ഫീയുടെ 22 ശതമാനമെന്നത് ഒഴിവാക്കി വര്‍ഷം 3,78,000 രൂപ മൂന്ന് തുല്യ ഗഡുക്കളായി അടക്കാമെന്ന വ്യവസ്ഥയിലാണ് കരാര്‍ വെക്കുന്നതെന്നും അറിയിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *