
Perinthalmanna Radio
Date: 13-12-2023
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ റവന്യു ഡിവിഷണല്‍ ഓഫീസിനും ജീവനക്കാര്‍ക്കും ഭീഷണിയായതും കെട്ടിടത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കു തടസമായതുമായ മരക്കൊമ്പുകള്‍ വെട്ടി നീക്കി. ജില്ലാ ട്രോമാ കെയര്‍ പെരിന്തല്‍മണ്ണ സ്റ്റേഷന് യൂണിറ്റ് പ്രവര്‍ത്തകരാണ് ഇവ നീക്കം ചെയ്തത്. സബ് കളക്ടര്‍ ശ്രീധന്യ സുരേഷിന്റെ നിര്‍ദേശ പ്രകാരമാണ് ട്രോമാ കെയര്‍ പ്രവര്‍ത്തകര്‍ ദൗത്യം ഏറ്റെടുത്തത്. യൂണിറ്റ് ലീഡര്‍ ഫവാസ് മങ്കട, ഡെപ്യൂട്ടി ലീഡര്‍ ജബ്ബാര്‍ ജൂബിലി എന്നിവരുടെ നേതൃത്വത്തില്‍ താലൂക്ക് സെക്രട്ടറി റഹീസ് കുറ്റീരി, യൂണിറ്റ് പ്രസിഡന്റ് ഷഫീദ് പാതായ്ക്കര, സെക്രട്ടറി ഷുഹൈബ് മാട്ടായ, വാഹിദ അബു, ഫൈസല്‍ പാറക്കല്‍മുക്ക്, റെനിന് ഏലംകുളം, ഗിരീഷ് കീഴാറ്റൂര്‍, ഹുസന്‍ കക്കൂത്ത്, ഫാറൂഖ് പൂപ്പലം എന്നിവര്‍ ചേര്‍ന്നാണ് ശിഖരങ്ങള്‍ വെട്ടിനീക്കിയത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
