സർക്കാർ ആശുപത്രികളിലെ കിടക്കകളുടെ എണ്ണത്തിൽ ജില്ല സംസ്ഥാനത്ത് പത്താം സ്ഥാനത്ത്

Share to

Perinthalmanna Radio
Date: 13-12-2023

പെരിന്തൽമണ്ണ: ജനസംഖ്യയിൽ ഏറെ മുന്നിലുള്ള മലപ്പുറം ജില്ല സർക്കാർ ആശുപത്രികളിലെ കിടക്കകളുടെ എണ്ണത്തിൽ സംസ്ഥാനത്ത് പത്താം സ്ഥാനത്ത്. ജില്ലയിലെ ഡോക്ടർ,രോഗീ അനുപാതവും കുറവാണെന്ന് കേരള പ്ലാനിങ് ബോർഡ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.2022ലെ കണക്കുകൾ പ്രകാരം സംസ്ഥാനതലത്തിൽ ഒന്നാംസ്ഥാനത്ത് നിൽക്കുന്ന തിരുവനന്തപുരത്ത് 4718 കിടക്കകൾ ഉള്ളപ്പോൾ മലപ്പുറത്ത് ആകെയുള്ളത് 2103 കിടക്കയാണ്. എറണാകുളം (4518), തൃശൂർ (3477), ആലപ്പുഴ (3424), കണ്ണൂർ (2948) എന്നിവയാണ് 2 മുതൽ 5 വരെ സ്ഥാനങ്ങളിലുള്ളത്. 

868 പേർക്ക് ഒരു കിടക്ക എന്ന മികച്ച ശരാശരി സംസ്ഥാന‌ം പുലർത്തുമ്പോൾ, മലപ്പുറത്ത് ഇത് 1615 പേർക്ക് ഒന്ന് എന്ന നിലയിലാണ്.ഒരു താലൂക്ക് ആശുപത്രിക്ക് ഏറ്റവും ചുരുങ്ങിയത് 250 കിടക്കകൾ വേണ്ട സ്ഥാനത്ത് പെരിന്തൽമണ്ണ, നിലമ്പൂർ, തിരൂർ എന്നീ 3 ജില്ലാ ആശുപത്രികളിലും കൂടി ആകെയുള്ളത് 487 കിടക്കകളാണ്. ഒന്നാമതുള്ള തിരുവനന്തപുരത്തെ 2 ജില്ലാ ആശുപത്രികളിലും കൂടിയായി 562 കിടക്കയുണ്ടെന്ന് 2020–21ലെ കണക്ക് വ്യക്തമാക്കുന്നു.

മറ്റു ജില്ലകളിൽ 20 മുതൽ 50 ശതമാനം വരെ ഗർഭിണികൾ സർക്കാർ ആശുപത്രിയിൽ പ്രസവിക്കുമ്പോൾ ജില്ലയിൽ 17 ശതമാനം ഗർഭിണികളാണ് സർക്കാർ ആശുപത്രികളിൽ പ്രസവിക്കാനെത്തുന്നത്. വീടുകളിൽ ഏറ്റവും കൂടുതൽ പ്രസവം നടക്കുന്ന ജില്ല കൂടിയാണ് മലപ്പുറം. ഡോക്ടർമാർ അടക്കമുള്ള ജീവനക്കാരുടെ കുറവാണിതിനു കാരണമെന്നും ജനറൽ ആശുപത്രി ഇല്ലാതായതോടെ ജില്ലയ്ക്ക് ഒട്ടേറെ സൂപ്പർ സ്പെഷ്യൽറ്റി തസ്തികകൾ നഷ്ടമായെന്നും കെജിഎംഒഎ ചൂണ്ടിക്കാട്ടി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *