
Perinthalmanna Radio
Date: 17-12-2023
പെരിന്തൽമണ്ണ : കാദറലി സ്‌പോർട്‌സ് ക്ലബ്ബിന്റെ 51-ാമത് കാദറലി അഖിലേന്ത്യ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് ഞായറാഴ്ച പെരിന്തൽമണ്ണ നെഹ്രു സ്റ്റേഡിയത്തിൽ തുടങ്ങും. വൈകീട്ട് നാലിന് പ്രസന്റേഷൻ സ്‌കൂൾ പരിസരത്ത് നിന്ന് വിളംബര ജാഥയുണ്ടാകും. 24 ടീമുകൾ മത്സരിക്കുന്ന ടൂർണമെന്റ് വൈകീട്ട് 7.30-ന് നജീബ് കാന്തപുരം എം.എൽ.എ. ഉദ്ഘാടനം ചെയ്യും. നഗരസഭാധ്യക്ഷൻ പി. ഷാജി അധ്യക്ഷത വഹിക്കും.
ആദ്യമത്സരം ഇസാ ഗ്രൂപ്പ് ബെയ്‌സ് പെരുമ്പാവൂരും എ.വൈ.സി. ഉച്ചാരക്കടവും തമ്മിലാണ്. ഉദ്ഘാടന മത്സരത്തിന് സ്ത്രീകൾക്ക് പ്രവേശനം സൗജന്യമാണ്. നാളെത്തെ മത്സരം ഫൈസി ജൂബിലി പെരിന്തൽമണ്ണയും കെ.ആർ.എസ് കോഴിക്കോടും തമ്മിലാണ്.
ഒരു മാസത്തോളം നീളുന്ന ടൂർണമെന്റിന്റെ ലാഭവിഹിതം മുഴുവനായും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കാണ് വിനിയോഗിക്കുക. സ്റ്റേഡിയത്തിലെ ബോൾ പിക്കേഴ്‌സിനുള്ള ജഴ്‌സികളുടെ വിതരണം ക്ലബ്ബ് പ്രസിഡന്റ് സി. മുഹമ്മദലി നിർവഹിച്ചു. ആവശ്യമായ നിർദേശങ്ങളും നൽകി. വി.പി. അബ്ദുൾ നാസർ, കുറ്റീരി ഹസ്സൻ തുടങ്ങിയവർ പങ്കെടുത്തു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
