
Perinthalmanna Radio
Date: 17-12-2023
പെരിന്തൽമണ്ണ: ഷൊർണൂർ–നിലമ്പൂർ റെയിൽവേ പാതയിലെ വൈദ്യുതീകരണ പ്രവർത്തികൾക്കായി ഇതുവരെ വെട്ടിമാറ്റിയത് 4,000 മരങ്ങൾ. ആയിരം മരങ്ങൾ കൂടി വിവിധ ഭാഗങ്ങളിലായി വെട്ടിമാറ്റാനുണ്ട്. ഹരിത ഇടനാഴിയുടെ കാനനഭംഗിക്ക് വലിയ തോതിൽ കോട്ടം സംഭവിക്കുമ്പോഴും പുതിയ വികസന മുന്നേറ്റത്തിനുള്ള സാധ്യതയാണ് ആശയും ആശ്വാസവും.
വൈദ്യുതീകരണം പൂർത്തിയാകുന്നതോടെ പുതിയ മെമു സർവീസുകൾ ഉൾപ്പെടെ ഒട്ടേറെ വികസന പ്രതീക്ഷകളുണ്ട്. ലൈനിലെ യാത്രാവേഗവും വർധിക്കും. വൈദ്യുതീകരണ പ്രവൃത്തി ഈ മാസത്തോടെ പൂർത്തീകരിക്കാനാണ് ആദ്യം ലക്ഷ്യമിട്ടതെങ്കിലും മാർച്ച് 2024 ഓടെ മാത്രമേ തീരുകയുള്ളെന്നാണ് റെയിൽവേ അധികൃതർ പറയുന്നത്. എന്നാൽ പ്രവൃത്തികൾ ഇപ്പോഴും വിവിധങ്ങളായ സാങ്കേതിക തടസ്സങ്ങളിൽ തട്ടിതടയുന്നുണ്ട്. 82 കിലോ മീറ്റർ നീളത്തിൽ വൈദ്യുതീകരണ ജോലികൾ പൂർത്തിയാകേണ്ടതുണ്ട്.
കോൺക്രീറ്റ് ഫൗണ്ടേഷനിൽ നിലത്ത് ഉറപ്പിച്ച 1300 മാസ്‌റ്റുകളിൽ കോപ്പർ കണ്ടക്‌ടറുകൾ സ്ഥാപിക്കുന്നുണ്ട്. സെക്‌ഷനിലെ എൽസി ഗേറ്റുകളിലേക്കും സെക്‌ഷനുകളിലേക്കും വൈദ്യുതി എത്തിക്കുന്നതിന് 11 നമ്പർ ഓക്‌സിലറി ട്രാൻസ്‌ഫോമറുകൾ സ്ഥാപിക്കും. ഇതുവരെ 1146 മാസ്‌റ്റ് ഫൗണ്ടേഷനുകൾ സ്ഥാപിക്കുകയും 591 മാസ്‌റ്റുകൾ പൂർണമായി സ്ഥാപിക്കുകയും ചെയ്‌തു. ബാക്കിയുള്ള അടിത്തറ, കൊടിമരം സ്ഥാപിക്കൽ, ബ്രാക്കറ്റ് സ്ഥാപിക്കൽ തുടങ്ങിയ ജോലികളാണ് നടക്കുന്നത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
