കാദറലി സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിന് ആവേശത്തുടക്കം

Share to

Perinthalmanna Radio
Date: 18-12-2023

പെരിന്തൽമണ്ണ : ഫുട്‌ബോളിന്റെ ആവേശരാവുകളിലേക്ക് പന്തു തട്ടി പെരിന്തൽമണ്ണ നെഹ്‌റു സ്റ്റേഡിയത്തിൽ കാദറലി അഖിലേന്ത്യാ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിനു തുടക്കം.

ഒരുമാസം നീളുന്ന കളിയാരവത്തിലേക്കാണ് മെഡിഗാർഡ് അരീക്കോടും എ.വൈ.സി. ഉച്ചാരക്കടവും പോരാട്ടത്തിനിറങ്ങിയത്. നജീബ് കാന്തപുരം എം.എൽ.എ. പന്തുതട്ടി ഉദ്ഘാടനംചെയ്തു. നഗരസഭാധ്യക്ഷൻ പി. ഷാജി അധ്യക്ഷതവഹിച്ചു. സന്തോഷ് ട്രോഫി കേരള ടീം ഗോൾകീപ്പർ പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ് അസറുദീൻ, സൗത്ത് ഏഷ്യൻ നയൻസ് ഫുട്‌ബോൾ ജേതാക്കളായ ഇന്ത്യൻ ടീം ക്യാപ്റ്റൻ പച്ചീരി മുഹമ്മദ് ഒസാമ, മികച്ച പോലീസ് സ്റ്റേഷനായി തിരഞ്ഞെടുക്കപ്പെട്ട പെരിന്തൽമണ്ണ, സംസ്ഥാന അവാർഡ് നേടിയ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥൻ പി. അബ്ദുൾസലീം, സർവീസ് ബാങ്ക് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പച്ചീരി ഫാറൂഖ് തുടങ്ങിയവരെ ആദരിച്ചു.

എസ്.എഫ്.എ. സംസ്ഥാന വൈസ് പ്രസിഡന്റ് റോയൽ മുസ്തഫ, കാദറലി ക്ലബ്ബ് പ്രസിഡന്റ് സി. മുഹമ്മദാലി എന്നിവർചേർന്ന് പതാക ഉയർത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. മുസ്തഫ, എ.ഡി.എം. എൻ.എം. മെഹറലി, നാഗരസഭാംഗം ഹുസൈന നാസർ, മുൻ ജില്ലാ പോലീസ് മേധാവി യു. അബ്ദുൾ കരീം, സി. സേതുമാധവൻ, പി.ടി.എസ്. മൂസു, ഡോ. നിലാർ മുഹമ്മദ്, വി. ബാബുരാജ്, ഇ. രാജേഷ്, എ.കെ. നാസർ, രാംദാസ് മൗലാന, കെ. സുബ്രഹ്മണ്യൻ, ബി. രതീഷ്, സംഘാടകസമിതി ജനറൽ കൺവീനർ പച്ചീരി ഫാറൂഖ്, എച്ച്. മുഹമ്മദ് ഖാൻ തുടങ്ങിയവർ പ്രസംഗിച്ചു.

ഉദ്ഘാടനദിവസം വനിതകൾക്ക് സൗജന്യ പ്രവേശനം അനുവദിച്ചിരുന്നു. കളികാണാൻ പ്രത്യേക സൗകര്യവും ഒരുക്കിയിരുന്നു. നേരത്തെ ടൂർണമെന്റിന്റെ വിളംബരജാഥ അയിഷ കോംപ്ലക്‌സ് പരിസരത്തു തുടങ്ങി സ്റ്റേഡിയത്തിൽ സമാപിച്ചു. കോൽക്കളിയും ബാൻഡ് മേളവും അകമ്പടിയായ ജാഥയിൽ നാടിന്റെ വിവിധ മേഖലകളിലുള്ളവർ അണിനിരന്നു.

ആദ്യ മത്സരത്തിൽ മെഡിഗാർഡ് അരീക്കോട് ഏകപക്ഷീയമായ മൂന്നു ഗോളിന് എ.വൈ.സി. ഉച്ചാരക്കടവിനെ തോൽപ്പിച്ചു. തിങ്കളാഴ്ച കെ.ആർ.എസ്. കോഴിക്കോട്, ഫൈസി ജൂബിലി പെരിന്തൽമണ്ണയെ ( അഭിലാഷ് കുപ്പൂത്ത്) നേരിടും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *