പട്ടിക്കാട് റെയിൽവേ ഗേറ്റിൽ നിയന്ത്രണം ഏർപ്പെടുത്തും

Share to

Perinthalmanna Radio
Date: 19-12-2023

പട്ടിക്കാട്: ചരക്കു വാഹനങ്ങൾക്ക് പട്ടിക്കാട് റെയിൽവേ ഗേറ്റിൽ നിയന്ത്രണം ഏർപ്പെടുത്താൻ നടപടി തുടങ്ങി. പട്ടിക്കാട്- വടപുറം സംസ്‌ഥാന പാതയിൽ റെയിൽ വേഗേറ്റിന് ഇരുവശവും കവാടങ്ങൾ നിർമിച്ചായിരിക്കും ഗതാഗതം നിയന്ത്രിക്കുക. ഇനി മുതൽ 5 മീറ്ററിൽ അധികം ഉയരത്തിലുള്ള ചരക്കുകളുമായി ഇതു വഴി ഗതാഗതം അസാധ്യമാകും. ഷൊർണൂർ- നിലമ്പൂർ റെയിൽവേ ലൈനിൽ വൈദ്യുതീകരണ പ്രവൃത്തി നടന്നു വരികയാണ്. റെയിൽ മുറിച്ചു പോകുന്ന വൈദ്യുത കമ്പികൾ സംരക്ഷിക്കുന്നതിനു വേണ്ടിയാണ് കവാടം നിർമിക്കുന്നത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *