
Perinthalmanna Radio
Date: 19-12-2023
മേലാറ്റൂർ: നിലമ്പൂർ- ഷൊർണൂർ റെയിൽപാത വൈദ്യുതീകരിക്കുന്നതിന്റെ ഭാഗമായി പാളത്തിനിരുവശത്തും കമ്പിവേലി സ്ഥാപിക്കുന്നതിനാൽ 10 കുടുംബങ്ങളുടെ വഴി മുടങ്ങി. മേലാറ്റൂർ റെയിൽവേ പാലത്തിനു സമീപത്തെ പള്ളിപ്പറമ്പ് കോളനിവാസികൾക്കാണ് സഞ്ചാര മാർഗമില്ലാതായത്. വീടുകളുടെ മുൻവശങ്ങളിൽ കമ്പിവേലി ഒരുക്കുന്നതിനായി ഇരുമ്പുകാലുകൾ സ്ഥാപിച്ചു. താമസിയാതെ വേലിയൊരുക്കും. 5 പതിറ്റാണ്ടായി 10 വീട്ടുകാർ റെയിൽവേ സ്ഥലത്തു കൂടിയായിരുന്നു കാൽനടയാത്ര നടത്തിയിരുന്നത്. പാത വൈദ്യുതീകരിക്കുന്നതിന്റെ ഭാഗമായുള്ള സുരക്ഷ ഉറപ്പാക്കാനാണ് വീടുകൾക്കു മുന്നിലൂടെ റെയിൽവേ സ്ഥലത്തിലൂടെ കമ്പിവേലി സ്ഥാപിക്കുന്നത്.
വിദ്യാർഥികളടങ്ങിയ കോളനിവാസികൾ വഴിയില്ലാതെ ദുരിതത്തിലാകും. പ്രായം കൂടിയ രോഗികളും കഷ്ടത്തിലാകും. കോളനിക്കു പിറകിൽ 50 മീറ്റർ അകലെ പഞ്ചായത്തു റോഡ് വന്നെത്തിയിട്ടുണ്ട്. ഇതിലേക്ക് എത്തിപ്പെടാൻ വഴികളില്ല. വ്യക്തികളുടെ സ്ഥലങ്ങളിലൂടെ സഞ്ചരിക്കാനും മാർഗമില്ല. പഞ്ചായത്ത് റോഡിലേക്ക് വഴി സൗകര്യമൊരുക്കിയാൽ സൗകര്യപ്പെടും. ഇതിനായി പഞ്ചായത്ത് മുന്നിട്ടറങ്ങണമെന്ന് കോളനിക്കാർ ആവശ്യപ്പെട്ടു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
