പിഎംകെഎസ് വൈ പദ്ധതി ജനങ്ങളിൽ എത്തിക്കാന്‍  തെരുവ് നാടകം സംഘടിപ്പിച്ചു

Share to

Perinthalmanna Radio
Date: 20-12-2023

പെരിന്തല്‍മണ്ണ: കേന്ദ്രാവിഷ്കൃത പദ്ധതിയായ പ്രധാന്‍മന്ത്രി കൃഷി സിഞ്ചായി യോജന (പിഎംകെഎസ് വൈ )യുടെ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കാന്‍ പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് “ഭൂതം, വര്‍ത്തമാനം, ഭാവി’ എന്ന പേരില്‍ തെരുവു നാടകം സംഘടിപ്പിച്ചു.

പിഎംകെഎസ് വൈ പദ്ധതി പ്രകാരം കൃഷി, കൃഷി അനുബന്ധ മേഖലകളില്‍ വ്യാപൃതരായവര്‍ക്കാണ് 90 ശതമാനം ആനുകൂല്യങ്ങളും നല്‍കുന്നത്. അതിനാല്‍ ഗ്രാമീണ ജനങ്ങള്‍ക്കു അവബോധം നല്‍കുകയാണ് തെരുവുനാടകത്തിന്‍റെ ലക്ഷ്യം. കലാകാരന്‍മാരായ ബാബു ഒലിപ്രം, അഷ്റഫ് മുന്ന എന്നിവരാണ് തെരുവുനാടകത്തിന് നേതൃത്വം നല്‍കിയത്. അങ്ങാടിപ്പുറം, പുഴക്കാട്ടിരി, കീഴാറ്റൂര്‍, മക്കരപറമ്ബ് പഞ്ചായത്തുകളിലൂടെയാണ് നാടകസംഘം പര്യടനം നടത്തിയത് പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.എ.കെ. മുസ്തഫ തെരുവുനാടകം ഉദ്ഘാടനം ചെയ്തു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *