
Perinthalmanna Radio
Date: 21-12-2023
അങ്ങാടിപ്പുറം: നിലമ്പൂർ – ഷൊർണൂർ പാത വൈദ്യുതീകരണത്തി ന്റെ ഭാഗമായി റെയിൽവേ ഗേറ്റുകളിൽ ചരക്കു വാഹനങ്ങൾക്ക് നിയന്ത്രണം വരുന്നു. ഷൊർണൂർ മുതൽ നിലമ്പൂർ വരെയു ള്ള റെയിൽ പാതയിലെ മുഴുവൻ ഗേറ്റുകളിലും വലിയ ചരക്കു വാഹനങ്ങൾക്കാണ് നിയന്ത്രണം ഏർപ്പെടുത്തുക. ഇതിന്റെ ഭാഗമായി ഗേറ്റുകൾക്ക് ഇരുവശവുമുള്ള പാതകളിൽ കമാനം നിർമിക്കുന്നതിന്റെ പ്രവൃത്തികൾ ആരംഭിച്ചു. 67 കിലോ മീറ്റർ ദൂരത്തിലുള്ള റെയിൽ പാതയിൽ 10 ഗേറ്റുകളാണുള്ളത്.
വാടാനാംകുർശ്ശി, വല്ലപ്പുഴ, ചെവിക്കൽപടി, കുലുക്കല്ലൂർ, ഏലംകുളം, ചെറുകര, പട്ടിക്കാട്, മേലാറ്റൂർ, വാണിയമ്പലം, നിലമ്പൂർ എന്നിവിടങ്ങളിലാണ് ഗേറ്റുകൾ. ഇതിൽ വാണിയമ്പലവും നിലമ്പൂരും റെയിൽ വേയുടെ ട്രാഫിക് വിഭാഗത്തിന് കീഴിലുള്ളതാണ്.
4.76 മീറ്റർ ഉയരത്തിലാണ് കവാടത്തിന്റെ നിർമാണം. വൈദ്യുതീകരണം പൂർത്തിയാകുന്നതോ ടെ ഈ ഉയരത്തിൽ കൂടുതലുള്ള ചരക്കു വാഹനങ്ങൾക്ക്ഗേറ്റുകൾ വഴി കടന്നു പോകാനാവില്ല. ചെറുകര, പട്ടിക്കാട് എന്നിവിടങ്ങളിൽ ഇരുവശവും കവാടങ്ങൾ നിർമിക്കുന്ന പ്രവൃത്തികൾ പുരോഗമിക്കുകയാണ്.
പട്ടിക്കാട് ഗേറ്റിൽ ഇരുവശത്തുമുള്ള ഫൗണ്ടേഷൻ പൂർത്തിയായി. റെയിൽപാത വൈദ്യുതീകരണത്തിന്റെ ഭാഗമായി, റോഡ് മുറിച്ചു പോകുന്ന വൈദ്യുത കമ്പികൾ സംരക്ഷിക്കുന്നതിനാണ് കവാടം നിർമിക്കുന്നത്.
മേലാറ്റൂർ റെയിൽവേ സ്റ്റേഷന് സമീപത്തായി നിർമിക്കുന്ന ട്രാക്ഷൻ സബ് സ്റ്റേഷൻ നിർമാണവും ഭൂഗർഭ കേബിൾ സ്ഥാപിക്കുന്നതിന്റെ പ്രവൃത്തികളും പുരോഗമിച്ചു വരികയാണ്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
