എൻഫോഴ്സ്മെന്‍റ് പരിശോധന ശക്തം; 12 ലൈസൻസുകള്‍ സസ്പെൻഡ് ചെയ്തു

Share to

Perinthalmanna Radio
Date: 21-12-2023

അശ്രദ്ധ ഡ്രൈവിങ്ങിനെ തുടര്‍ന്ന് അപകടങ്ങളും മരണങ്ങളും തുടര്‍ക്കഥയാകുന്നതിനിടെ പരിശോധന ശക്തമാക്കി എൻഫോഴ്സ്മെന്‍റ്. ജില്ലയുടെ വിവിധയിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 12 ലൈസൻസുകള്‍ സസ്പെൻഡ് ചെയ്തു.

തിരുനാവായയില്‍ ജില്ല എൻഫോഴ്‌സ്മെന്‍റ് തിരൂര്‍ സ്ക്വാഡ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ഫിറ്റ്നസ് ഇല്ലാതെ സര്‍വിസ് നടത്തിയ രണ്ട് സ്കൂള്‍ ബസുകളടക്കം നിരവധി വാഹനങ്ങള്‍ക്കെതിരെ നടപടിയെടുത്തു.  സ്പീഡ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കാത്തതും തേഞ്ഞ ടയറുകള്‍ ഘടിപ്പിച്ചതും സീറ്റുകള്‍ ഇളകിയനിലയിലുമായ രീതിയില്‍ സര്‍വിസ് നടത്തിയ സ്കൂള്‍ ബസിന്റെ ഫിറ്റ്നസ് റദ്ദാക്കി.

ഡോര്‍ അറ്റൻഡര്‍, ഫസ്റ്റ് എയ്ഡ് ബോക്സ്‌, ഫയര്‍ എസ്‌റ്റിങ്ഗ്വിഷര്‍, ഹാൻഡ് ബ്രേക്ക് പ്രവര്‍ത്തിക്കാത്ത സ്കൂള്‍ ബസുകള്‍ക്കെതിരെയും കേസെടുത്തു. ഇവരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നോട്ടീസ് നല്‍കി.

ഇത്തരത്തില്‍ 12 ലൈസൻസുകള്‍ സസ്പെൻഡ് ചെയ്തതായി എൻഫോഴ്‌സ്മെന്റ് ആര്‍.ടി.ഒ പി.എ. നസിര്‍ അറിയിച്ചു. മോട്ടോര്‍ വെഹിക്കിള്‍സ് ഇൻസ്പെക്ടര്‍ വൈജയചന്ദ്രന്‍റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ അസി. മോട്ടോര്‍ വെഹിക്കിള്‍സ് ഇൻസ്പെക്ടര്‍മാരായ വി. രാജേഷ്, സലീഷ് മേലപ്പാട്ട്, പി. അജീഷ് എന്നിവര്‍ പങ്കെടുത്തു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *