ക്രിസ്മസ്, നവവത്സര ദിനങ്ങളെ വരവേൽക്കാൻ പുതുമോടിയോടെ തേക്ക് മ്യൂസിയം

Share to

Perinthalmanna Radio
Date: 24-12-2023

നിലമ്പൂർ: ക്രിസ്മസ്, നവവത്സര ദിനങ്ങളെ വരവേൽക്കാൻ  തേക്ക് മ്യൂസിയം അണിഞ്ഞൊരുങ്ങി. സയന്റിസ്റ്റ് ഇൻ ചാർജ് ഡോ. മല്ലികാർജുൻ സ്വാമിയുടെ മേൽനോട്ടത്തിൽ നവീകരണ പ്രവൃത്തികൾ നടത്തി. ജൈവ വിഭവാേദ്യാനം കൂടുതൽ മനോഹരമാക്കി. ശലഭോദ്യാനം ഒന്നരയേക്കർ കൂട്ടിച്ചേർത്ത് വിസ്തൃതി വർധിപ്പിച്ചു. സെപ്റ്റംബർ മുതൽ നവംബർ വരെ സീസണിലാണ് ശലഭങ്ങളെ കൂടുതലായി കാണാനാവുക. ഏതുകാലത്തും പൂമ്പാറ്റകളുടെ വാസം, പ്രജനനം എന്നിവയ്ക്ക് അനുയോജ്യമായ സൗഹൃദ സസ്യങ്ങൾ നട്ടുപിടിപ്പിച്ച് ഉദ്യാനം മോടികൂട്ടി.

പ്രത്യേക ഇനം ശലഭങ്ങൾ മുട്ടയിടുന്ന ആനത്തകര പോലെയുള്ള സസ്യങ്ങൾ പൂത്തുലഞ്ഞ് നിൽക്കുന്നത് ഉദ്യാനത്തിൽ കൗതുകം പകരുന്ന കാഴ്ചയാണ്. കൂടുതൽ ആകർഷകമായതോടെ അരളി ശലഭം, വരയൻകടുവ, നീലക്കടുവ, ചുട്ടിമയൂരി, കൃഷ്ണശലഭം തുടങ്ങിയ വിവിധയിനം പൂമ്പാറ്റകളാൽ ഉദ്യാനം നിറയുമെന്നാണ് പ്രതീക്ഷ. ഉത്സവ സീസൺ തുടങ്ങിയതു മുതൽ മ്യൂസിയത്തിൽ സന്ദർശകരുടെ എണ്ണം കൂടി. 25ന് ക്രിസ്മസ് ദിനത്തിലും  പ്രവർത്തിക്കും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *