
Perinthalmanna Radio
Date: 24-12-2023
കരിപ്പൂർ ∙ ടെർമിനൽ ഉൾപ്പെടെയുള്ള പദ്ധതികളുമായി കോഴിക്കോട് വിമാനത്താവളത്തിനു പുതിയ മുഖം നൽകുന്ന മാസ്റ്റർ പ്ലാൻ ഒരുങ്ങി. 2030ൽ നടപ്പാക്കാൻ ലക്ഷ്യമിടുന്നതാണു പുതിയ മാസ്റ്റർ പ്ലാനിലെ പദ്ധതികൾ. അതിനാവശ്യമായ സ്ഥലം ഏറ്റെടുത്ത് എല്ലാ സൗകര്യവും അടങ്ങുന്ന വിമാനത്താവളമാക്കുകയാണു ലക്ഷ്യം. യാത്രക്കാർക്കു പുതിയ ടെർമിനൽ, കാർഗോ സംവിധാനങ്ങൾക്കു മാത്രം പ്രത്യേക ടെർമിനൽ, പുതിയ എടിസി (എയർ ട്രാഫിക് കൺട്രോൾ) ടവർ, കൂടുതൽ വാഹന പാർക്കിങ് സൗകര്യം തുടങ്ങിയവയാണ് മാസ്റ്റർ പ്ലാനിൽ ഉള്ളത്.
റെസ (റൺവേ എൻഡ് സേഫ്റ്റി ഏരിയ) വിപുലീകരിക്കുന്നതിനുള്ള ടെൻഡർ ആയതോടെ വിമാനത്താവളം വികസന പാതയിലാണ്. വലിയ വിമാനങ്ങൾക്കു സർവീസ് നടത്താവുന്ന രീതിയിലുള്ള റെസയാണ് കരിപ്പൂരിൽ ഒരുക്കുന്നത്. 2860 മീറ്റർ നീളമുള്ള റൺവേയുടെ റീ കാർപറ്റിങ് ജോലികൾ നേരത്തേ പൂർത്തിയായിരുന്നു. ലാൻഡിങ് സുരക്ഷയ്ക്കായി ലീഡ് –ഇൻ ലൈറ്റുകൾ 5 കേന്ദ്രങ്ങളിൽ സ്ഥാപിക്കുന്നുണ്ട്. അതിനായി 25 സെന്റ് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്.നിലവിലുള്ള എടിസി ടവർ പുതുക്കി സ്ഥാപിക്കാൻ നേരത്തേ നിർദേശമുണ്ടായിരുന്നു. എന്നാൽ, നിലവിൽ കണ്ടെത്തിയ സ്ഥലം അനുയോജ്യമല്ലെന്നാണു വിലയിരുത്തൽ.
അതിനു പുതിയ സ്ഥലം വേണം. പഴം–പച്ചക്കറി കയറ്റുമതിയിൽ മുൻപിലുള്ള കരിപ്പൂരിൽ കാർഗോ സംവിധാനങ്ങൾക്കു മതിയായ സൗകര്യമില്ല. ആഭ്യന്തര കാർഗോ കരിപ്പൂരിൽ ആരംഭിച്ചിട്ടുമില്ല. അതിനായി പ്രത്യേക ടെർമിനൽ നിർമിക്കണം. ഇക്കാര്യങ്ങൾ പരിശോധിക്കാൻ നേരത്തേ ഉന്നത ഉദ്യോഗസ്ഥർ കരിപ്പൂരിലെത്തിയിരുന്നു. അവരുടെ നിർദേശങ്ങൾകൂടി പരിഗണിച്ച് പരിമിതികളെല്ലാം പരിഹരിക്കുന്ന രീതിയിലാണു പുതിയ മാസ്റ്റർ പ്ലാൻ ഒരുക്കിയിട്ടുള്ളത്. സമഗ്ര വികസന പദ്ധതിക്ക് ഏകദേശം 500 ഏക്കർ ഭൂമികൂടി വേണ്ടിവരുമെന്നാണു പ്രാഥമിക നിഗമനം.”’
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
